എറണാകുളം: തനിക്ക് ചോറ് വയ്ക്കാൻ അറിയില്ലെന്ന് നടി നിഖില വിമൽ. ചോറ് വയ്ക്കാൻ അറിയാത്തത് കൊണ്ട് ചേച്ചിയുടെ സഹായം തേടും. പരിപ്പ് തിരിച്ചറിയാനും അറിയില്ലെന്നും നിഖില വിമൽ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖില വിമൽ ഇതേക്കുറിച്ച് എല്ലാം തുറന്നുപറഞ്ഞത്.
എനിക്ക് ഭക്ഷണം ഇഷ്ടമാണ്. പക്ഷെ ഉണ്ടാക്കാൻ അറിയില്ല. ചോറ് വയ്ക്കാൻ എനിക്ക് അറിയില്ല. ചോറ് വയ്ക്കണ്ട അവസരങ്ങളിൽ ചേച്ചിയെ വിളിച്ചാണ് ചോദിക്കാറുള്ളത്. എത്ര അരിവേണം, എത്ര വെള്ളം വേണം എന്നെല്ലാം ചോദിക്കും. അരിയുടെ വേവ് കൃത്യമായി നോക്കാനും അറിയില്ല. ചിലപ്പോൾ ചേച്ചിയെ വിളിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും. അപ്പോൾ മില്ലറ്റ് കൊണ്ടുള്ള ഭക്ഷണം ആണ് ഉണ്ടാക്കുന്നത്. പരിപ്പ് ഏതാണെന്ന് എനിക്ക് അറിയില്ല. ദോശയ്ക്കും അപ്പത്തിനും അരിയും ഉഴുന്നും എത്ര വേണമെന്നും അറിയില്ല. മസാല പൊടികൾ ഏതൊക്കെ ആണെന്നും അറിയില്ല. ഇതെല്ലാം ചേച്ചിയോട് ആണ് വിളിച്ച് ചോദിക്കുക എന്നും നിഖില വിമൽ കൂട്ടിച്ചേർത്തു.
ഇഷ്ടമല്ലാത്ത ഭക്ഷണം എന്നൊന്നില്ല. എനിക്ക് എല്ലാ ഭക്ഷണവും ഇഷ്ടമാണ്. എന്ത് കഴിക്കാൻ തന്നാലും എനിക്ക് ഇഷ്ടമാണ്. പക്ഷെ സാലഡുകൾ ഇഷ്ടമല്ല. വെറും പച്ചക്കറി മാത്രം അരിഞ്ഞിട്ടത് കഴിക്കാൻ ഇഷ്ടം അല്ല. മീൻ വറുത്തത്, ചോറ്, മീൻകറി, ബീട്ട്‌റൂട്ട് തോരൻ, എന്നിവയെല്ലാം വലിയ ഇഷ്ടമാണെന്നും നിഖില പറഞ്ഞു.
എവിടെ ചെന്നാലും ഫുഡ് എക്‌സ്‌പ്ലോർ ചെയ്യാറുണ്ട്. എറണാകുളത്ത് ഇനി കയറാൻ കടകൾ ഉണ്ടെന്ന് തോന്നുന്നില്ല. വീട്ടിൽ ഏറ്റവും കൂടുതൽ നോൺവെജ് ഉണ്ടാക്കുക ഞാനാണെന്നും നിഖില കൂട്ടിച്ചേർത്തു.
Discussion about this post