കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ാക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മണോളിക്കാവിൽ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇതിനിടെ സിപിഎം പ്രവർത്തകർ പോലീസിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തലശ്ശേരി എസ്‌ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
27 സിപിഎം പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പോലീസ് കാവിൽ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. സിപിഎം പ്രവർത്തകർ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിന് കാരണമെന്നും പോലീസ് പറയുന്നു.
Discussion about this post