കൊതുക്, മനുഷ്യന് ഇത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന ചെറുജീവി വേറെയില്ലെന്ന് പറയാം. ആളിത്തിരിയേ ഉള്ളൂവെങ്കിലും ഇവനെടുക്കുന്ന ജീവനുകളുടെ എണ്ണം ഇത്തിരികട്ടിയാണ്. ലക്ഷക്കണക്കിന് ആളുകളാണ് കൊതുകുജന്യരോഗങ്ങളുമായി ബന്ധപ്പെട്ട് വർഷം തോറും മരിച്ചുവീഴുന്നത്. രാത്രി ഒന്ന് സമാധാനമായി കിടക്കാമെന്ന് വച്ചാൽ ഇവരുടെ മൂളിപ്പാട്ട് അസഹനീയം തന്നെ. ഇത്രയും ശല്യക്കാരനായ കൊതുകിനെ ജീവനോടെയോ കൊന്നോ പിടിച്ചുനൽകുന്നവർക്ക് പാരിതോഷികം നൽകിയാലോ? അങ്ങനെ നമ്മൾ കോടീശ്വരന്മാരാകും അല്ലേ അത്രയ്ക്കുണ്ട് ഇവിടെ ശല്യക്കാരായ കൊതുകുകൾ.
കൊതുകിനെ പിടിച്ചുകൊടുത്താൽ പാരിതോഷികം ലഭിക്കുന്ന സ്ഥലം എവിടെയാണെന്ന് അറിയാമോ ഫിലിപ്പിൻസിൽ ഉണ്ട്. ഫിലിപ്പിൻസിലെ ഒരു നഗരത്തിലാണ് കൊതുകിനെ പിടിച്ച് നൽകുന്ന പൗരന്മാർക്ക് നൽകുന്നത്. ഏകദേശം ഒരുമാസത്തോളമായി ഈ ക്യമ്പയെൻ ആരംഭിച്ചിട്ട്. സെൻട്രൽ മനിലയിലെ മണ്ഡലുവോംഗ് നഗരത്തിലെ ബരാഞ്ച് ഹിൽസ് ഗ്രാമത്തിലാണ് സംഭവം. ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. ഓരോ അഞ്ച് കൊതുകുകൾക്കും ഒരു പെസോയാണ് നൽകുന്നത്. ജീവനോടെയുള്ള കൊതുകിനെ കൊണ്ടുപോയാൽ അവർ അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് കൊല്ലുന്നു. ഈ പദ്ധതി ആരംഭിച്ചതിന് ശേഷം 21 ഓളം കൊതുക് വേട്ടക്കാർ ഗ്രാമത്തിൽ ഉണ്ടായെന്ന് അധികൃതർ പറയുന്നു.
ഇത്തരത്തിലൊരു ക്യാമ്പെയ്ൻ ആരംഭിക്കാനുള്ള കാരണം കൊതുകുജന്യരോഗങ്ങൾ വർദ്ധിച്ചതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഫിലിപ്പിൻസിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് അധികൃതരിൽ ആശങ്കയ്ക്ക് കാരണമായി. അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ഈ കാബെയ്ൻ ആരംഭിച്ചത്.1,769 പേർക്കാണ് ഗ്രാമത്തിൽ അസുഖം ബാധിച്ചത്. മാരകമായ അണുബാധ പല പ്രദേശത്തും കൂടിവരികയാണ്. ഫെബ്രുവരി ഒന്ന് വരെ ഫിലിപ്പിൻസിൽ 28,?234 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 40 ശതമാനം കൂടുതലാണ്.
എന്നാൽ ഈ ക്യാമ്പെയ്ൻ കാരണം മറ്റൊരു അബദ്ധം കൂടി സംഭവിച്ചു. കൊതുകിനെ പിടിച്ചുകൊടുത്താൽ പണം കിട്ടുമെന്ന് അറിഞ്ഞ ചിലവിരുതന്മാർ വീട്ടിൽ കൊതുകിനെ വളർത്തി അത് നൽകി പണം വാങ്ങുന്നു. ഇത്തരത്തിലുള്ള ചില കേസുകളും റിപ്പോർട്ട് ചെയ്‌തോടെ ഡെങ്കികേസുകളുടെ എണ്ണം കുറയുമ്പോൾ ക്യാമ്പെയ്ൻ അവസാനിപ്പിക്കാനാണ് അധികൃതരുടെ നീക്കം. ഒപ്പം കൊതുകിനെ തടയാൻ തവളകളെ വളർത്താനും തീരുമാനമായിട്ടുണ്ട്.
Discussion about this post