സ്ത്രീകൾ മാത്രമല്ല ഇപ്പോൾ പുരുഷൻമാരും ലുക്കിൽ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. എവിടെയെങ്കിലും പോവുകയാണെങ്കിൽ എങ്ങനെയുള്ള ഡ്രസ്സ് ധരിക്കണം അതിന് അനുയോജ്യമായി ഏത് ചെരുപ്പ് ഉപയോഗിക്കണം എന്നുള്ള ബ്യൂട്ടി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. എല്ലാംവരും സ്റ്റൈലായി നടക്കാണ് കുടുതൽ താൽപര്യപ്പെടുന്നത്. ഇതേ തുടർന്ന് ഒരു പോലീസ് അക്കാദമിയിൽ മേക്കപ്പ് കോഴ്‌സുകൾ അവതരിപ്പിച്ചിരിക്കുകയാണ്. മറ്റു എങ്ങുമല്ല ജപ്പാനിലാണ് സംഭവം.
പുരുഷ കാഡറ്റുകളെ മേക്കപ്പിടാനാണ് ഇതുവഴി പഠിപ്പിക്കുന്നത്. മാത്രമല്ല, പുരുഷന്മാരായ പോലീസ് ഓഫീസർമാരെ മേക്കപ്പിടാൻ പഠിപ്പിക്കാൻ ബ്യൂട്ടി കൺസൾട്ടന്റ്‌സിനേയും അക്കാദമി നിയമിക്കുന്നുണ്ട്. ജനുവരിയിലാണ് അക്കാദമി ഇവർക്കായി ഒരു മേക്കപ്പ് കോഴ്‌സ് ആരംഭിച്ചത്. എങ്ങനെ വൃത്തിയായിരിക്കാം, സമൂഹത്തിലെ വിവിധ തലത്തിലുള്ള ആളുകളുമായി ഇടപഴകുമ്പോൾ എങ്ങനെ വളരെ പ്രൊഫഷണലായും മതിപ്പുണ്ടാക്കുന്ന തരത്തിലും ഒരുങ്ങാം എന്നതെല്ലാം മനസിലാക്കി കൊടുക്കുന്നതിനാണത്രെ ഈ കോഴ്‌സ്. ഈ കോഴ്‌സിൽ എങ്ങനെ സ്‌കിൻ മോയ്‌സ്ചറൈസ് ചെയ്യാം, എങ്ങനെ പ്രൈമറിടാം, ഐബ്രോ പെൻസിൽ എങ്ങനെ ഉപയോഗിക്കാം എന്നതെല്ലാം ഇതിൽ പഠിപ്പിക്കുന്നു,.
പ്രശസ്ത ജാപ്പനീസ് കോസ്മെറ്റിക് ബ്രാൻഡായ ഷിസീഡോയിൽ നിന്നുള്ള കൺസൾട്ടന്റുകളുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട് അക്കാദമി. എന്തായാലും, കാഡറ്റുകൾക്ക് ഇതത്ര എളുപ്പമായി തോന്നുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ നിയമത്തെ കുറിച്ചും, ഫിറ്റ്‌നെസ്സിനെ കുറിച്ചും മറ്റുമാണ് പഠിപ്പിച്ചിരുന്നത്.
Leave a Comment