തൃശ്ശൂര്‍. ലോക വനിതാദിനത്തില്‍ കേന്ദ്ര വനിത മന്ത്രിയില്‍ നിന്ന് മോചനം വേണമെന്നാവശ്യപ്പെട്ട് വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. മനുസ്മൃതിയില്‍ നിന്നും സ്മൃതി ഇറാനിമാരില് നിന്നും സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് യുവ എംഎല്‍എ പോസ്റ്റിട്ടത്.
പ്രതിപക്ഷ ബഹുമാനമില്ലാത്തതും സ്ത്രീ എന്ന പരിഗണന പോലും ഇല്ലാത്തതാണ് വനിതാ ദിനത്തില്‍ യുവ എംഎല്‍എയുടെ പ്രതികരണമെന്നാണ് വിമര്‍ശനം. വനിതകള്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നതിലുള്ള അസഹിഷ്ണുതയും, രാഹുല്‍ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിലുള്ള രോഷവുമാണ് ബല്‍റാമിന്റെ പോസ്റ്റിലുള്ളതെന്നും വിമര്‍ശകര്‍ പറയുന്നു.
വാഹനമിടിച്ചിട്ട് സഹായാഭ്യര്‍ത്ഥന നിരസിച്ച് കടന്ന് പോകുന്നവളാണ് സ്മൃതിയെന്നതുള്പ്പടെ പോസ്റ്റിനെ അനുകൂലിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ അപകടത്തിലെ ഇരയെ സഹായിച്ചില്ലെന്നത് വ്യാജ പ്രചരണമാണെന്ന് സംഭവത്തിലെ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരുന്നു.
[fb_pe url=”https://www.facebook.com/vtbalram/posts/10153617490424139″ bottom=”30″]
Discussion about this post