മണിയുടെ വിയോഗത്തെ അനുസ്മരിച്ച് നടന് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സഹോദരന്റെ വിയോഗത്തില്‍ ദുംഖം താങ്ങാനാവാത്ത ഭരതത്തിലെ കഥാപാത്രം തീ കുണ്ഡത്തിനരികെയിരുന്ന് പാട്ട് പാടുന്ന രംഗത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്റെ വേദന ആരാധകരോട് പങ്കുവച്ചത്.
നേരത്തെ മണിയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ (മരണവാര്‍ത്ത പുറത്ത് വന്ന അരമണിക്കൂറിനകം) ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മണിയുടെ ഫോട്ടോ ലാല്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ മമ്മൂട്ടി ഉള്‍പ്പടെ പ്രമുഖ താരങ്ങളെല്ലാം ഫേസബുക്കിലൂടെയും മറ്റും മണിയുടെ മരണത്തില്‍ അനുശോചിച്ച് കുറിപ്പെഴുതിയിട്ടും മോഹന്‍ലാല്‍ പ്രതികരിക്കാതിരുന്നതിനെതിരെ ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തിയിരുന്നു. സൈനികരുടെ വേദന പങ്കുവച്ച ലാലിന് സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ഒന്നും പറയാനില്ലെ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.
എന്നാല്‍ സ്നേഹിക്കുന്നവരുടെ മരണസമയത്ത് അത് പൊതുജനങ്ങളോട് പങ്കുവെക്കുന്ന സ്വഭാവമില്ല ലാലിന് എന്നാണ് ലാല്‍ ആരാധകരുടെ മറുപടി. മരണവേദിയില് പോലും ചാനലിന് ബൈറ്റ് കൊടുക്കുന്നവരുള്ള നാട്ടില്‍ അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നതാണ് ലാലിന്റെ പതിവ്. ഫേസ്ബുക്കിലൂടെ സാധാരണ ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്യാനുള്ള മോഹന്‍ലാല്‍ തന്റെ കുറിപ്പുകളെല്ലാം പിന്നീട് തന്റെ ബ്ലോഗിലാണ് നിര്വ്വഹിക്കാറുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post