ഓഹരി വിപണിയിൽ സ്വന്തം നിലയിൽ ട്രേഡർ ആയും ഇൻവെസ്റ്ററായും ഇൻവോൾവ്ഡ് ആയതിനാൽ മാത്രമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ജിയോ പൊളിറ്റിക്കൽ വിഷയങ്ങളിൽ താൽപര്യം കൂടിയത്. അതിനാലാണ് ട്രംപ് – സെലൻസ് ചർച്ച മുഴുവനും ഇരുന്നു കണ്ടത്.
”ഞാനൊരു ബിസിനസുകാരനാണ് എനിക്ക് ‘ഡീലുകൾ ‘ നന്നായി ചെയ്യാൻ അറിയാം. കഴിഞ്ഞ ആഴ്ചയും രണ്ടായിരത്തിലധികം ധീരന്മാരായ നിങ്ങളുടെ പട്ടാളക്കാരാണ് മരിച്ചുവീണത്. അവരുടെ മക്കളെയും മാതാപിതാക്കളെയും കുറിച്ചൊന്ന് ഓർത്തു നോക്കൂ. യുദ്ധം ഇങ്ങനെ തുടരുന്നതൊട്ടും നല്ലതല്ല – നമുക്കിത് അവസാനിപ്പിക്കണം. ”
“പുട്ടിനെ എനിക്ക് കുറെ വർഷങ്ങളായി അറിയാം. കഴകത്തില്ലാത്ത ബെെഡനെ പോലെ അല്ല ഞാൻ. പുടിനുമായി ഞാൻ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു – യുദ്ധം അവസാനിപ്പിക്കാനായി ഒരു ഡീൽ ഉണ്ടാക്കാനാവും എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. അത് നമുക്ക് എത്രയും വേഗം ചെയ്യണം. ഞാൻ അമേരിക്കയുടെ പക്ഷത്താണ്. അമേരിക്കയുടെ താൽപര്യങ്ങളാണ് എനിക്ക് പ്രധാനം. അമേരിക്കയും ലോകവും എന്നോടൊപ്പം ആണ് – യുദ്ധം ഇനിയും തുടർന്നാൽ അത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴിതെളിക്കാം. ഞാൻ സമാധാനം ആഗ്രഹിക്കുന്ന ആളാണ് യുദ്ധം നമുക്ക് ആർക്കും നല്ലതല്ല നമുക്കിത് അവസാനിപ്പിച്ചേ പറ്റൂ. 2015 ഞാൻ പ്രസിഡണ്ട് ആയിരുന്നില്ല ഞാൻ പ്രസിഡണ്ട് ആയിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാവാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു. യുദ്ധങ്ങൾ ഇല്ലാതാക്കാനാണ് ഞാൻ ശ്രമിക്കുന്നത് – ചെറുതും വലുതുമായ പല യുദ്ധങ്ങളും അത് തുടങ്ങുംമുമ്പേ തന്നെ ചർച്ച ചെയ്തു പരിഹരിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് പുട്ടിനെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം എനിക്ക് വിട്ടേക്കൂ – പരസ്പരം തീവ്രമായി വെറുക്കുന്ന രണ്ട് നേതാക്കളായ പുട്ടിനെയും സെലൻസ്കി യെയും ഒരു ഡീലിൽ എത്തിക്കുക അത്ര എളുപ്പമല്ല – പക്ഷേ ആ ആ കർത്തവ്യം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.
ഉക്രൈനിൽ ഉള്ള റെയർ എർത്ത് മിനറൽസ് ഖനനം ചെയ്തു അതിൽ നിന്നും പ്രതിരോധ / അധ്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ആവശ്യമായ റോ മെറ്റീരിയൽസ് വേർതിരിച്ചെടുത്ത് ലാഭം പരസ്പരം പങ്കുവെച്ച് വ്യാപാരം ചെയ്യുന്ന കരാർ നമുക്കൊപ്പിടണം – [നിലവിൽ റെയർ സമ്പദ് വ്യവസ്ഥയിൽ ചൈനയാണ് മുന്നിൽ എന്നത് ഇവിടെ കൂട്ടി വായിക്കേണ്ടതാണ്]
ഇതാണ് ട്രമ്പ് പറഞ്ഞതിന്റെ എനിക്ക് മനസ്സിലായ ഒരു രത്ന ചുരുക്കം.
കരാറൊക്കെ പിന്നീടുണ്ടാക്കാം, ആദ്യം ഞങ്ങളുടെ സെക്യൂരിറ്റി ഗ്യാരണ്ടി ഞങ്ങൾ ഉറപ്പുതരൂ – ഇതിനുമുമ്പ് ഞങ്ങൾ പുട്ടിനുമായി പലവട്ടം വെടിനിർത്തൽ കരാർ ഒപ്പിട്ടെങ്കിലും അവൻ ഒന്നും പാലിക്കാതെ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. അതുകൊണ്ട് ആദ്യം സെക്യൂരിറ്റി ഗ്യാരണ്ടി -അതിനുശേഷം കരാർ – മാത്രമല്ല യുദ്ധം തുടങ്ങിയ പുട്ടിൻ നാളിതുവരെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും എത്രയും വേഗം തരണം
ഇതായിരുന്നു സെലൻസ്കീ യുടെ നിലപാട്
സെക്യൂരിറ്റി ഗ്യാരണ്ടി എന്നത് എൻറെ നിയന്ത്രണത്തിനുള്ള കാര്യമാണ് അത് നമുക്ക് നിസ്സാരമായി ചെയ്യാവുന്നതേയുള്ളൂ – ആകെ പ്രശ്നത്തിന്റെ വെറും രണ്ട് ശതമാനം പ്രശ്നം മാത്രമേ ഉള്ളൂ – ഏറ്റവും പ്രധാന പ്രശ്നം പുട്ടിനെ കൊണ്ട് സമ്മതിപ്പിക്കുക എന്നുള്ളതാണ് – ഡീൽ സൈൻ ആയി കഴിഞ്ഞാൽ ബാക്കി ഒന്നും നിങ്ങൾ പേടിക്കേണ്ടതില്ല .
ബൈഡനെ പോലെ അല്ല ഞാൻ – ഒരു കഴിവ് കെട്ട നേതാവായിരുന്ന അയാളെ ഒന്നും ആരും കണക്കിലെടുക്കാൻ പോകുന്നില്ല. – അയാളെ പോലെയല്ല ഞാൻ പറഞ്ഞാൽ കാര്യങ്ങൾ നടക്കും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ ഈ സമാധാനത്തിന് ശ്രമിക്കുന്നത് –
“ഞങ്ങൾ യുക്രെയിനൊപ്പം ആണ് പരമാധികാരം ഞങ്ങൾ സംരക്ഷിക്കും അതിനുവേണ്ടി ഏതറ്റം വരെ പോകും എന്നുപറഞ്ഞ് നിങ്ങളുടെ ഒപ്പം ഉണ്ട് എന്ന പ്രതീതി വരുത്തിയിട്ട് എന്തായി ? പുട്ടിൻ വന്നു നിങ്ങളെ ആക്രമിച്ചു നിങ്ങളുടെ പ്രവിശ്യകൾ പിടിച്ചെടുത്തു നിങ്ങളുടെ ആളുകളെ കൊന്നു – അത്തരത്തിലുള്ള ഒപ്പമുണ്ട് എന്ന് തോന്നിപ്പിക്കുന്ന മുൻ പ്രസിഡന്റിനെ പോലെ അല്ല ഇപ്പോഴത്തെ പ്രസിഡൻറ്
ഈ യുദ്ധം നിങ്ങൾ ജയിക്കാൻ പോകുന്നില്ല – ഡിപ്ലോമസിയിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആളാണ് പ്രസിഡണ്ട് ട്രംപ് – എന്ന് വൈസ് പ്രസിഡണ്ടും പറയുന്നു.
തുടർന്ന്
ഒരു മഹാസമുദ്രം റഷ്യയ്ക്കും അമേരിക്കക്കും ഇടയിലുള്ളതിനാൽ അല്ലേ നിങ്ങൾ ഇത്ര ഡയലോഗ് അടിക്കുന്നത്? – റഷ്യ ഇങ്ങോട്ട് കേറിവന്ന് നിങ്ങളെ ആക്രമിച്ചിരുന്നെങ്കിൽ നിങ്ങൾ ഈ നിലപാട് ആയിരിക്കുമോ എടുക്കുന്നത് – അപ്പോൾ നിങ്ങൾക്ക് എന്തു തോന്നും –
എന്ന മറുപടിയാണ് ട്രംപിനെ ചൊപ്പിച്ചത്.
ദേഷ്യം വന്ന ട്രംപ്
ഞങ്ങൾക്കെന്തു തോന്നും എന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ – അതൊന്നും നിൻറെ കാര്യമല്ല – നീ അതിനെക്കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല. ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം – നീ നിൻറെ കാര്യം നോക്ക് – നിൻറെ നിലവിലത്തെ അവസ്ഥ വളരെ വളരെ മോശമാണ് – നിൻ്റെ കാര്യം വളരെ ശോകമാണ് ഭായ്. നിൻറെ പട്ടാളക്കാരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു – ധീരന്മാരായ നിന്റെ പട്ടാളക്കാർ വെറുതെ മരിച്ചു വീഴുകയാണ്. നീ ആളുകളുടെ ജീവൻ കൊണ്ടാണ് ചൂതാടുന്നത് – മൂന്നാം ലോകമഹായുദ്ധം ഉള്ളംകൈയിൽ വച്ചാണ് നിൻറെ ചൂതാട്ടം – ഇതൊന്നും നല്ലതല്ല.
ഞങ്ങളുടെ ആയുധങ്ങൾ ഇല്ലെങ്കിൽ നിനക്ക് പിടിച്ചുനിൽക്കാൻ ആവില്ല. ഈ യുദ്ധം മുന്നോട്ട് തുടർന്നു കൊണ്ട് പോയി നിനക്ക് ജയിക്കാൻ പറ്റില്ല. അമേരിക്ക കൂടെയില്ലാതെ നീ ഒന്നുമല്ല – അമേരിക്ക കൂടെയുണ്ടെങ്കിൽ നിനക്ക് ഇതിൽ നിന്നും തടിയൂരാം ഇല്ലെങ്കിൽ നിൻറെ കാര്യം പോക്കാണ് – അതുകൊണ്ട് നമുക്ക് യുദ്ധം നിർത്തുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കാം.
അമേരിക്കക്കാരന്റെ നികുതിപ്പണം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 350 ബില്യൺ ഡോളറാണ് യുദ്ധത്തിനായി കത്തിച്ചു കളഞ്ഞത് അതുകൊണ്ട് ആർക്കും പ്രയോജനമില്ല നാശം മാത്രമേയുള്ളൂ യുദ്ധം അവസാനിപ്പിക്കാൻ ഞാൻ മുൻകൈയെടുക്കാം –
തൻറെ ദേഷ്യം മറച്ചു വയ്ക്കാതെ ട്രംപ് തുറന്നു പറഞ്ഞു.
ചർച്ച അലസി പിരിയുകയും ചെയ്തു
റഷ്യ ഉക്രൈൻ അധിനിവേശത്തിന്റെ ചരിത്ര പശ്ചാത്തലം ഒരു നിമിഷത്തേക്ക് മാറ്റിവച്ചു ചിന്തിയ്ക്കാം –
അമേരിക്കൻ പ്രസിഡണ്ട് പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങളെ പൊളിച്ചഴുതാൻ പരിശ്രമിക്കുന്ന ഒരു സക്സസ് ഫുൾ ബിസിനസുകാരനായ ലോക നേതാവാണ്. അദ്ദേഹം ഒരു യുദ്ധവും തുടങ്ങിയിട്ടില്ല – അവസാനിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് മുൻ ഭരണത്തിലും ചെയ്തത്.
>2020ലെ അബ്രഹാം അക്കോഡ്
>ISIS ൻ്റെ നിർമാർജനം
>അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈനിക പിന്മാറ്റം
>ഉത്തരകൊറിയയുമായുള്ള നയതന്ത്ര ഇടപെടലും ആദ്യ സന്ദർശനവും
>ഇറാനുമായുള്ള ആണവകരാർ പിൻവലിക്കൽ
തുടങ്ങിയവയെല്ലാം ട്രംപ് തൻ്റെ ആദ്യ ഭരണത്തിൽ എടുത്ത നിലപാടുകളാണ്. ഇവയൊന്നും യുദ്ധത്തിനും കെടുതികൾക്കും വഴിവയ്ക്കുന്ന വയാണ് എന്ന് തോന്നുന്നില്ല.
പക്ഷേ സമാധാന പ്രേമികളായ വെള്ളരിപ്രാവിന്റെ മനസ്സുള്ള മലയാളികൾക്ക് ഇഷ്ടം
യുദ്ധം തുടങ്ങിവച്ച,
കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഒന്നര മില്യൻ മനുഷ്യരുടെ മരണത്തിന് കാരണക്കാരനായ
ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കിയ,
ജനാധിപത്യത്തിന് പുല്ലുവില കൊടുക്കാത്ത ,
കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഭീകരതയിലൂടെ ലോക ചരിത്രത്തിൽ ഏറ്റവും അധികം ആളുകളെ കൊന്നൊടുക്കിയ പാരമ്പര്യമുള്ള രാജ്യത്തിൻറെ ഏകാധിപതിയായ വ്ലാഡിമിർ പുട്ടിനെയാണ് .
അവർക്ക് യുദ്ധം തുടങ്ങിയ പുട്ടിൻ ഹീറോയും, യുദ്ധത്തിൽ എന്ത് ചെയ്യണം എന്നറിയാതെ കിളിപോയി നിൽക്കുന്ന സെലൻസ്കി സ്വന്തം അളിയനും –
യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ട്രംപ് വില്ലനുമാണ് –
ഇതിന് ചികിത്സയില്ല!
ലാൽ സലാം !
Discussion about this post