ആലപ്പുഴ: മാരക രാസലഹരിയുമായി സിപിഎം നേതാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും ലഹരി കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് വിഘ്‌നേഷിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഹരിപ്പാട് നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം ആണ് പോലീസിനെ വിഘ്‌നേഷിന്റെ പക്കൽ എത്തിച്ചത്.
എംഡിഎം ലഭിച്ചത് വിഘ്‌നേഷിന്റെ പക്കൽ നിന്നാണെന്ന് യുവാവ് പോലീസിന് മൊഴി നൽകുകയായിരുന്നു. ഇതോടെ പോലീസ് വിഘ്‌നേഷിനായുള്ള അന്വേഷണം ആരംഭിച്ചു. എംഡിഎംഎ ഉപയോഗിക്കുന്നത് കൂടാതെ ഇയാൾ വിൽപ്പന നടത്താറും ഉണ്ട്.
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എസ്എഫ്‌ഐ മുൻ ഏരിയ കമ്മിറ്റി അംഗം ആണ് വിഘ്‌നേഷ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post