കണ്ണൂർ: വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ചതെന്ന് സംശയം പെൺകുട്ടിക്ക് ദാരുണാന്ത്യം. കണ്ണൂർ മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപത്തുള്ള കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് മരിച്ചത്. 18 വയസ്സായിരുന്നു.മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ. ആലക്കാടൻ ശ്രീധരൻ, എം ശ്രീജ ദമ്പതികളുടെ മകളാണ് . സഹോദരൻ യദുനന്ദ്.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ശ്രീനന്ദയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടക്കം ചികിത്സ തേടിയിരുന്നു. വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കിയുള്ള ഡയറ്റിലായിരുന്നു. ഇതിൻറെ ഭാഗമായി ഭക്ഷണത്തിന്റെ അളവ് കുറച്ചു. ഇതോടെ പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം.












