തിരുവനന്തപുരം: ലൗജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖുർ ആൻ ആമെന്ന് മുതിർന്ന ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ. ലൗജിഹാദുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ കുടുംബം അനുഭവിക്കുന്ന ലൗജിഹാദ് സംഘർഷങ്ങൾക്ക് ഞാൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖൂർആൻ ആണ്. ലൗ ജിഹാദ് എന്ന പ്രയോഗം സമൂഹത്തിൽ ഭിന്നത വളർത്തും എന്നാണെങ്കിൽ ആദ്യം കേസ് എടുക്കേണ്ടതക് ഖുർആന് എതിരെയാണ്. ഖുർആൻ ആനിലാണ് ജിഹാദിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രന്ഥമെഴുതുകയും ഇതേ തുടർന്ന് ഭീഷണി ഉയരുകയും ചെയ്തത് ഓർക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഖുർആൻ പ്രണയ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലീം – അമുസ്ലിം വിവാഹം തെറ്റാണെന്നു പറഞ്ഞ ഖൂർആൻ ഇത്തരം വിവാഹങ്ങൾ വിലക്കിയിരുന്നു. മുസ്ലിമായ അടിമയെ വിവാഹം കഴിച്ചാലും ഒരു മുസ്ലീമും അമുസ്ലീമിനെ വിവാഹം കഴിക്കരുത് എന്നും ഖുർആൻ താക്കീത് ചെയ്തിരിക്കുന്നു. ഏതെങ്കിലും കാരണവശാൽ, പ്രണയം സഹിക്കവയ്യാതെ, ഏതെങ്കിലും ഒരു അമുസ്ലിമിനെ ഒരു മുസ്ലിമിന് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, ആ അമുസ്ലിമിനെ ആദ്യം മതം മാറ്റി മുസ്ലീമാക്കണം. അതിനുശേഷം വിവാഹം കഴിക്കാം. അമുസ്ലീമിനെ ഏതെങ്കിലും ഒരു മുസൽമാൻ മതം മാറ്റാതെ വിവാഹം കഴിക്കുന്നത് ദൈവനിന്ദയാണ്. ദൈവനിന്ദ വധശിക്ഷ അർഹിക്കുന്ന കുറ്റവുമാണ്. ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കത്തത് കൊണ്ടാണ് മിശ്ര വിവാഹിതനായ ഷാരുഖ് ഖാൻ ഈ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ലൗ ജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖൂർആൻ. പ്രസിദ്ധയായ ഒരു മലയാള സിനിമാതാരത്തിന്റെ കുടുംബം അനുഭവിക്കുന്ന ലൗ ജിഹാദ് സംഘർഷങ്ങൾക്ക് ഞാൻ സാക്ഷി; തെളിവ് നൽകാനും ഞാൻ തയ്യാർ
കേരളത്തിൽ ലൗ ജിഹാദുണ്ട് എന്നു പറഞ്ഞതിന്റെ പേരിൽ പി. സി. ജോർജിന് എതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു. മതരാഷ്ട്രീയ സംഘടനയായ മുസ്ലീം ലീഗിന്റെ യവജന വിഭാഗം അത്തരം ഒരാവശ്യം ഉന്നയിച്ചത് മനസ്സിലാക്കാവുന്നതാണ്. കാരണം അവരുടെ പ്രാഥമിക പരിഗണന മതസംരക്ഷണമാണ്. യൂത്ത് കോൺഗ്രസ് നേതാവ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ജയിച്ചത് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണെന്ന കാര്യം ഇപ്പോൾ എല്ലാവർക്കും അറിയാം. ഉണ്ട ചോറിന് നന്ദി കാണിക്കേണ്ട യൂത്ത് കോൺഗ്രസ് അങ്ങനെ ചെയ്തതിലും തെറ്റില്ല. കേസെടുക്കാനുള്ള കാരണമായി പറയുന്നത്, ലൗ ജിഹാദ് എന്ന പ്രയോഗം സമൂഹത്തിൽ ഭിന്നത വളർത്തും എന്നാണ്. ഈ വാദഗതി ശരിയാണെങ്കിൽ ആദ്യം കേസെടുക്കേണ്ടത് ഖുർആനെതിരെ ആയിരിക്കണം. കാരണം ലൗ ജിഹാദിനെ കുറിച്ചു പരാമർശിക്കുന്ന ആദ്യ ഗ്രന്ഥം ഖുർആൻ തന്നെയാണ്. ഇക്കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് Love Jihad in The Quran എന്ന ഗ്രന്ഥവും ഞാൻ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് വായിച്ച ചിലർ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതും ഓർക്കുന്നു.
ഖുർആൻ പ്രണയ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലീം – അമുസ്ലിം വിവാഹം തെറ്റാണെന്നു പറഞ്ഞ ഖൂർആൻ അത്തരം വിവാഹത്തെ വിലക്കിയിരിക്കുന്നു. മുസ്ലിമായ അടിമയെ വിവാഹം കഴിച്ചാലും ഒരു മുസ്ലീമും അമുസ്ലീമിനെ വിവാഹം കഴിക്കരുത് എന്നും ഖുർആൻ താക്കീത് ചെയ്തിരിക്കുന്നു. ഏതെങ്കിലും കാരണവശാൽ, പ്രണയം സഹിക്കവയ്യാതെ, ഏതെങ്കിലും ഒരു അമുസ്ലിമിനെ ഒരു മുസ്ലിമിന് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, ആ അമുസ്ലിമിനെ ആദ്യം മതം മാറ്റി മുസ്ലീമാക്കണം. അതിനുശേഷം വിവാഹം കഴിക്കാം. അമുസ്ലീമിനെ ഏതെങ്കിലും ഒരു മുസൽമാൻ മതം മാറ്റാതെ വിവാഹം കഴിക്കുന്നത് ദൈവനിന്ദയാണ്. ദൈവനിന്ദ വധശിക്ഷ അർഹിക്കുന്ന കുറ്റവുമാണ്. ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കത്തത് കൊണ്ടാണ് മിശ്ര വിവാഹിതനായ ഷാരുഖ് ഖാൻ ഈ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത്.
ഒരു അമുസ്ലീമിനെ മുസ്ലീമാക്കുന്നത് ജിഹാദാണ്. ജിഹാദ് എന്നാൽ ദൈവത്തിന് വേണ്ടി ചെയ്യുന്ന വിശുദ്ധ യുദ്ധമെന്നാണ് അർത്ഥം. അതിൽ ഒരുവൻ ചത്താലും അപരനെ കൊന്നാലും സ്വർഗ്ഗത്തിൽ പ്രത്യേക പരിഗണന കിട്ടും എന്ന് ഖുർആൻ ആവർത്തിച്ച് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരു കയ്യിൽ വാളും മറുകയ്യിൽ ഖുർആനുമായി ഇസ്ലാമിക ആക്രമണകാരികൾ ലോകമെങ്ങും സഞ്ചരിച്ചതും അമുസ്ലീങ്ങളെ ഇസ്ലാമാക്കി മാറ്റിയതും. ഈ മതം മറ്റത്തെയും ജിഹാദ് എന്നാണ് മുസ്ലിങ്ങൾ വിശേഷിപ്പിക്കുന്നത്.
ഒരു അമുസ്ലീമിനെ മുസ്ലീമാക്കി മാറ്റാൻ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലൗ ജിഹാദ്. മുസ്ലീം യുവാക്കൾ അമുസ്ലീം യുവതികളെ മത്സരിച്ച് പ്രണയിക്കുകയും അവരെ മതം മാറ്റി മുസ്ലീമാക്കിമാറ്റുകയും ചെയ്യുന്നു എന്നത് വസ്തുതാപരമായി ശരിയാണ്. അതിന് ഉദാഹരണങ്ങൾ കിട്ടാൻ പ്രയാസമുണ്ട് എന്ന് തോന്നുന്നില്ല. പ്രസിദ്ധയായ ഒരു മലയാള സിനിമാതാരത്തിന്റെ സഹോദരപുത്രിയെ പ്രണയ പരവശനായ ഒരു മുസ്ലീം യുവാവ് മതം മാറ്റി വിവാഹം ചെയ്തു. ഇപ്പോൾ, ഈ മുസ്ലീം യുവാവ് ഭാര്യാകുടുംബത്തെ ആകമാനം മുസ്ലിമാക്കാൻ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു. ക്രൈസ്തവ വിശ്വാസികളായ ആ കുടുംബം ഇതുമൂലം അനുഭവിക്കുന്ന സംഘർഷങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. സർക്കാർ ഇത് സംബന്ധിച്ച് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാനും ഞാൻ തയ്യാറാണ്. ചാനൽ ചർച്ച മജിസ്‌ട്രേട്ടുമാരിൽ വിശ്വാസമില്ല. അതു കൊണ്ടാണ് അവരോട് ഇതൊന്നും പറയാത്തത്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post