ഒരോ ദിവസവും പുതിയ പുതിയ അപ്‌ഡേഷനുമായി എത്തുകയാണ് വാട്‌സ്ആപ്പ്. വീഡിയോ കോളിൽ പുതിയ അപ്‌ഡേഷനുമായാണ് ഇത്തവണ വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. വീഡിയോ കോൾ എടുക്കുന്നതിന് മുൻപ് ഡിവൈസിന്റെ ക്യാമറ ഓഫാക്കാനുള്ള ഓപ്ഷനാണ് പുതുതായി കൂട്ടിച്ചേർക്കുന്നത്.
നിലവിൽ ഇങ്ങനെയൊരു ഫീച്ചർ വാട്ട്‌സ്ആപ്പിൽ ഇല്ല. വീഡിയോ കോളിനിടെ ക്യാമറ ഓഫ് ചെയ്യാമെങ്കിലും കോൾ പിക് ഒപ്പ് ചെയ്താൽ മാത്രമാണ് സാധിക്കുക. എന്നാൽ ഇനി മുതൽ ക്യാമറ ഓഫ് ചെയ്തുകൊണ്ട് കോൾ അറ്റൻഡ് ചെയ്യാം.
വീഡിയോ കോൾ വോയ്സ്-ഒൺലി മോഡിലും ഇനി മുതൽ പ്രവർത്തിക്കുമെന്ന് എളുപ്പത്തിൽ പറയാം. ഫീച്ചർ ഉപയോഗിക്കാനായി ‘അക്‌സപ്റ്റ് വിത്തൌട്ട് വീഡിയോ’, ‘ടേൺ ഓൺ യുവർ വീഡിയോ’ എന്നിങ്ങനെ രണ്ട് പ്രോംപ്റ്റുകൾ സ്‌ക്രീനിൽ കാണാൻ കഴിയും.
നിലവിൽ ഈ അപ്‌ഡേഷൻ യൂസർമാർക്ക് ലഭ്യമല്ല. ടെസ്റ്റിങ്ങ് വിജയകരമെങ്കിൽ ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം പിൻ നമ്പർ നൽകാതെ തന്നെ ഉപയോക്താക്കൾക്ക് പണമിടപാട് നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന പേയ്മെന്റ് പ്രക്രിയ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
Discussion about this post