തിരുവനന്തപുരം: വിവാദമായ മെത്രാന് കായല്‍, കടമക്കുടി നിലം നികത്തല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രി സഭ യോഗത്തിലാണ് തീരുമാനം. നിലം നികത്താന്‍ അനുമതി നല്കി കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവുകള്‍ പിന്വലിക്കണമെ്നന് മന്ത്രി സഭ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. റവന്യു വകുപ്പ് ഉത്തരവുകള്‍ പിന്‍വലിച്ചു കൊണ്ട് വീണ്ടും ഉത്തരവ് ഇറക്കും.
മെത്രാന് കായലില്‍ സ്വകാര്യ ടൂറിസം പദ്ധതിക്കും കടമക്കുടിയില്‍ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കുമായി നിലം നികത്താന്‍ അനുമതി നല്‍കിയാണ് റവന്യു വകുപ്പ് ഉത്തരവിറിക്കിയത്.
വിവാദ പദ്ധതിക്കായി മന്ത്രിസഭയില്‍ സമ്മര്ദമുയര്ത്തിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന വിവരവും പുറത്തുവന്നിരുന്നു .
പദ്ധതിക്കെതിരായ ഹരജി പരിഗണിച്ച ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു.
Discussion about this post