കൊച്ചി: സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കെതിരേയുള്ള പരാതികളിൽ ഉടനടികേസെടുക്കരുതെന്ന് ഹൈക്കോടതി. അതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണമെന്ന്ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിയിൽ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പു വരുത്താൻ അദ്ധ്യാപകർ ചെറിയ ചൂരൽ കൈയിൽ കരുതട്ടെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അദ്ധ്യാപകരെന്ന് കോടതി നിരീക്ഷിച്ചു.
ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്തകേസിൽ അദ്ധ്യാപകന് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു ഈ നിരീക്ഷണം.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നഭയത്തോടെയല്ല അദ്ധ്യാപകർ ജോലി ചെയ്യേണ്ടത്. അവർ കാണാൻ പഠിപ്പിച്ച സ്വപ്നങ്ങളാണ് പിന്നീട്ലോകത്തെ രൂപപ്പെടുത്തുന്നത്. അതിന് സഹായമായ അന്തരീക്ഷം സ്കുളിലും സൃഷ്ടിക്കണം എന്ന് കോടതി പറഞ്ഞു
അദ്ധ്യാപകർ ചൂരൽ പ്രയോഗിക്കാതെ വെറുതെ കൈയിൽ കരുതുന്നത് പോലും കുട്ടികളിൽ വലിയമാറ്റങ്ങൾ കൊണ്ടുവരും. പണ്ട് സ്കൂളുകളിൽ അച്ചടക്കമുണ്ടാകാൻ അദ്ധ്യാപകരുടെ നിഴൽമതിയായിരുന്നു. ഇന്ന് അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് കേൾക്കുന്നത്. ഈ രീതി പ്രോത്സാഹിപ്പിക്കാനാവില്ല.
പരാതി ലഭിച്ച ശേഷം നടത്തുന്ന പ്രാഥമികാന്വേഷണ ഘട്ടത്തിൽ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യരുതെ ന്ന്കോടതി നിർദേശിച്ചു.
Discussion about this post