അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറിനും ഭൂമിയിൽ തിരികെയെത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 16 ന് രാവിലെ 9 IST) ന് ക്രൂ-10 ബഹിരാകാശയാത്രികർ ആറ് മാസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തും. മാർച്ച് 19 ന് സുനിത വില്യംസ്, ബാരി ‘ബുച്ച്’ വിൽമോർ ഭൂമിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഇന്ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റഷ്യൻ ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരാണ് പുതിയ സംഘത്തിൽ ഉൾപ്പെടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ൻറെ പ്രധാന ലക്ഷ്യം. ഈ ദൗത്യം വിജയകരമായി പൂർത്തികരിച്ചാൽ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരിച്ച് ഭൂമിയിലെത്തിക്കാനാകും . ലോകം ആകാംക്ഷയോടെയാണ് ഇരുവരുടെയും വരവ് കാത്തിരിക്കുന്നത്.
ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ശനിയാഴ്ച പുലർച്ചെ 4.33 ന് വിക്ഷേപിച്ചു. നാസയുടെ ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റ് പറന്നുയർന്നത്. പറന്നുയർന്ന് ഏകദേശം 10 മിനിറ്റിനുശേഷം, കാപ്‌സ്യൂൾ റോക്കറ്റിൽ നിന്ന് വേർപെട്ട് ISS ലേക്കുള്ള യാത്ര ആരംഭിച്ചു.
വിൽമേറിനെയും വില്യസിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതിൽ ക്രൂ 10 ന്റെ ദൗത്യം നിർണ്ണായകമാണ്.
ബോയിംഗിന്റെ തകരാറുള്ള സ്റ്റാർലൈനർ കാപ്‌സ്യൂളിൽ ജൂണിൽ ഐഎസ്എസിലേക്ക് പറന്ന ഇരുവരും സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.
ക്രൂ 10 ന് അടുത്തത് എന്താണ്.. ?
പുതുതായി എത്തിചേരുന്ന ക്രൂ 10 ൽ നാസ ബഹിരാകാശയാത്രികരായ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവർ സൈനിക പൈലറ്റുമാരാണ്. വിൽമോറിനും വില്യംസിനും പകരമായി ഇവർ ആറ് മാസത്തെ പതിവ് ദൗത്യത്തിനായി ഐഎസ്എസിൽ തന്നെ തുടരും. സുനിത വില്യംസിൽ നിന്നും ബിച്ച് വിൽമോറിൽ നിന്നും ഇരുവരും സ്ഥാനം ഏറ്റെടുക്കും.
വിൽമോർ, വില്യംസ്, ഹേഗ്, ഗോർബുനോവ് എന്നിവർ മാർച്ച് 19 ന് മുമ്പ് ഐഎസ്എസിൽ ഡോക്ക് ചെയ്തിരിക്കുന്ന ഒരു ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ ഉപയോഗിച്ച് പുറപ്പെടും . ക്രൂ-10 ചാന്ദ്ര നാവിഗേഷൻ, വസ്തുക്കളുടെ ജ്വലനക്ഷമത, മനുഷ്യശരീരത്തിൽ ബഹിരാകാശത്തിന്റെ സ്വാധീനം എന്നിവയുൾപ്പെടെ വിവിധ ഗവേഷണങ്ങൾ ഇവർ നടത്തും. ശരത്കാലം വരെ അവർ ISS ൽ തുടരുമെന്നാണ് വിവരം.
Discussion about this post