കോട്ടയം: മെത്രാന് കായല്‍ നികത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ ആറന്മുള മോഡല്‍ സമര പരമ്പര കുമരകത്തും ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. അനുമതി റദ്ദാക്കിയാല്‍ മാത്രം പോര പാടശേഖരം ഏറ്റെടുത്ത് കൃഷി ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മെത്രാന് കായല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൊടികുത്ത് സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിടത്ത് കൃഷിയ്ക്ക് പരിശീലനം നല്കുന്ന ഇന്സ്റ്രിറ്റിയൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ മറ്റൊരിടത്ത് നെല്‍വയലുകള്‍ നികത്താന്‍ അനുമതി നല്‍കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതൊന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പ്രഹസനം മാത്രമാണെന്ന് കുമ്മനം പറഞ്ഞു.
Discussion about this post