പാകിസ്താനിലെ ഝലം നഗരത്തിൽ നടന്ന വെടിവയ്പിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ് കൊല്ലപ്പെട്ടെന്ന് അഭ്യൂഹങ്ങൾ. വെടിവെയ്പിൽ ഹാഫിസ് സയീദിന് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഹാഫിസ് സയീദിനെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
പാകിസ്താൻ ആർമി കോർപ്സ് കമാൻഡർ മംഗളയെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന സയീദിന് അജ്ഞാതരുടെ ആക്രമണത്തിലാണ് പരിക്കേറ്റതെന്നായിരുന്നു വാർത്തകൾ പരന്നത്. ആക്രമണത്തിൽ സയീദിൻറെ അനന്തരവൻ അബു ഖത്തൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ഉണ്ടായിരുന്നു . അബു ഖത്തലിനൊപ്പം ഹാഫിസ് സയീദ് കൊല്ലപ്പെട്ടെന്ന് വാർത്തകൾ വന്നെങ്കിലും പെട്ടെന്ന് ഹാഫിസ് സയീദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന വാർത്തകൾ പാക് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഹാഫിസ് സയീദ് ആശുപത്രിയിൽ തുടരുകയാണെന്നും പ്രചരിച്ചു.
ഹാഫിസ് സയീദ് എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ള കുറ്റവാളിയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയീദ്. മുംബൈ ആക്രമണത്തിന് ശേഷം, ഹഫീസ് സയീദിനെ കൈമാറാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടെങ്കിലും, ഹാഫിസിനെ ഭീകരനായി പ്രഖ്യാപിക്കാൻ പാകിസ്താൻ വിസമ്മതിക്കുകയായിരുന്നു. 2006 ലെ മുംബൈ ട്രെയിൻ സ്ഫോടനങ്ങളിലും ഹാഫിസിന് പങ്കുണ്ടായിരുന്നു. 2001-ൽ സയീദ് ഇന്ത്യൻ പാർലമെന്റിനെ ലക്ഷ്യം വച്ചു ആക്രമണം ഉണ്ടായി. .
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ ഹാഫിസ് സയീദിന്റെ അനന്തരവൻ അബു കട്ടാൽ എന്ന നദീം ആക്രമത്തിൽ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. ഭീകര സംഘടനയായ ജമാഅത്ത് ഉദ്-ദവയുടെ കമാൻഡറായിരുന്നു അബു കട്ടാൽ. അജ്ഞാതരായ സംഘമാണ് ആക്രമണം നടത്തിയത്.ആക്രമണത്തിൽ അബു കട്ടാലിന്റെ കൂട്ടാളികളിൽ ഒരാളും കൊല്ലപ്പെട്ടു. ഇന്ത്യയിൽ നടന്ന പല പ്രധാന ഭീകരാക്രമണങ്ങൾക്കു പിന്നിലും കട്ടാലിന് പങ്കുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ കട്ടാലും ഉണ്ടായിരുന്നു.
2023 ജനുവരിയിൽ രജൌരിയിൽ നടന്ന ആക്രമണത്തിന് പിന്നിൽ അബുകട്ടാലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജമ്മു കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും കട്ടാലായിരുന്നു. ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും. 41 പേർക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു.
Discussion about this post