തമ്പി കണ്ണന്താനത്തിന് ഒരു സിനിമ ചെയ്യണം .. നായകൻ തന്നെ പ്രതിനായകനാകുന്ന ഒരു കഥയാണ് ഡെന്നിസ് ജോസഫ് പറഞ്ഞു കേൾപ്പിച്ചത്. കണ്ണന്താനത്തിന് കഥ ഇഷ്ടമായി. മമ്മൂട്ടിയെ നായകനാക്കിയായിരുന്നു സിനിമ തുടങ്ങാൻ തീരുമാനിച്ചത്. മമ്മൂട്ടി പക്ഷേ എന്തോ കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് ഒഴിവായി. അങ്ങനെ ആ സിനിമ മോഹൻ ലാലിലേക്കെത്തി.
തിരക്കഥയിൽ മോഹൻ ലാലിന്റെ വലം കയ്യായി ഒരാളുണ്ട്. കുമാർ എന്നാണ് പേര്. അത്രയ്ക്കും പ്രാധാന്യമുള്ള റോളാണ് കുമാറിന്റേത്. തമ്പി കണ്ണന്താനം പല നടന്മാരേയും സമീപിച്ചെങ്കിലും മോഹൻ ലാലിന്റെ ഗുണ്ടയാകാൻ താത്പര്യമില്ലെന്ന് പറഞ്ഞ് എല്ലാവരും ഒഴിവായി. അങ്ങനെ ആ വേഷം രണ്ടാക്കാമെന്ന് ഡെന്നിസ് ജോസഫ് പറഞ്ഞു. തമ്പി സമ്മതിക്കുകയും ചെയ്തു. കുമാറും പീറ്ററും . മോഹൻ ലാലിന്റെ ഇടം കയ്യും വലം കയ്യും.
കെജി ജോർജ്ജിന്റെ ഒരു ബന്ധുവായ മോഹൻ ജോസിനെ പീറ്ററായി നിശ്ചയിച്ചു. അപ്പോഴും കുമാറിന് ആളായില്ല. ആ ആളിനു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് ഗായത്രി അശോക് ഒരു ചിത്രം അയച്ച് കൊടുത്തത്. നല്ല നീളമുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഒന്നു മുതൽ പൂജ്യം വരെയുള്ള സിനിമയിൽ ഡയലോഗൊന്നുമില്ലാതെ ഒരു സീനിലോ മറ്റോ അഭിനയിച്ചിട്ടുണ്ട് ആൾ. ഡെന്നിസ് ജോസഫിനും തമ്പിക്കും ചെറുപ്പക്കാരനെ ബോധിച്ചു.
അഭിമുഖം നടത്തി.. എല്ലാം ഓകെ ..
അങ്ങനെ കുമാറായി ആ ചെറുപ്പക്കാരൻ മലയാളത്തിലെ പ്രമുഖമായ വാണിജ്യ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു..
സിനിമ 1986 ലെ സൂപ്പർ ഹിറ്റ്.. എവർഗ്രീൻ .. രാജാവിന്റെ മകൻ ..
മോഹൻ ലാലിന്റെ വിൻസന്റ് ഗോമസിനൊപ്പം നിറഞ്ഞ് നിന്ന കുമാറിനെ പിന്നെ മലയാള സിനിമ പല വേഷങ്ങളിൽ കണ്ടു. ഇന്നയാൾ രാഷ്ട്രീയത്തിലും നിറഞ്ഞു നിൽക്കുന്നു..
സുരേഷ് ഗോപി.
Discussion about this post