ഡെറാഡൂൺ: അനധികൃതര മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഒരു മദ്രസയ്ക്ക് കൂടി നോട്ടീസ് നൽകി. സീതാർഗഞ്ച് പർഗാനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയ്ക്കാണ് നോട്ടീസ് നൽകിയത്. പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ച് വരുന്ന നാലോളം മദ്രസകൾ അടച്ച് പൂട്ടി.
സർക്കാരിന്റെ നിർദ്ദേശ പ്രകാരം അഡീഷണൽ മജിസ്‌ട്രേറ്റ് പങ്കജ് ഉപാദ്യായ ആണ് നോട്ടീസ് നൽകിയത്. നേരത്തെ സർക്കാർ നടത്തിയ അന്വേഷണത്തിൽ മദ്രയ്ക്ക് അംഗീകാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മദ്രസ താത്കാലികമായി അടച്ചിടാനും, രേഖകൾ ഹാജരാക്കാനും അധികൃതർ നിർദ്ദേശിച്ചു. എന്നാൽ മതിയായ രേഖകൾ മദ്രസയുടെ നടത്തിപ്പുകാർ സമർപ്പിച്ചിരുന്നില്ല. ഇതോടെ നോട്ടീസ് നൽകുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയോടെയാണ് മജിസ്‌ട്രേറ്റ് നോട്ടീസ് കൈമാറിയത്. അധികം വൈകാതെ മദ്രസ അധികൃതർ അടച്ച്പൂട്ടും. ഇതിന് മുന്നോടിയായിട്ടാണ് നോട്ടീസ് നൽകിയത്. അടുത്ത ദിവസം തന്നെ മദ്രസ സീൽ ചെയ്യും. പോലീസും അധികൃതരും എത്തിയാകും ബാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഇതോടെ പ്രദേശത്ത് അടച്ച് പൂട്ടുന്ന മദ്രസകളുടെ എണ്ണം അഞ്ചാകും. മതിയായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് മറ്റ് നാല് മദ്രസകളും അടച്ച് പൂട്ടിയത്. വരും ദിവസങ്ങളിലും സമാന നടപടികൾ അനധികൃത മദ്രസകൾക്കെതിരെ തുടരും.
Discussion about this post