ജുനാ അഖാഡാ മഹാമണ്ഡലേശ്വർ ആനന്ദവനത്തിനെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. നാളെ നടത്താൻ തീരുമാനിച്ച സ്വീകരണത്തിന് വേദി നൽകാനാവില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് അവസാന നിമിഷം അറിയിച്ചിരിക്കുന്നത്. നാളെ വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് വൈകീട്ട് അഞ്ച് മണിക്കായിരുന്നു മഹാമണ്ഡലേശ്വറിന് സ്വീകരണവും ആദരവും നൽകാൻ സാംസ്ക്കാരികനഗരി തീരുമാനിച്ചിരുന്നത്. ഇതിനായുള്ള വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞാണ് വേദി നൽകാനാവില്ലെന്നു കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചത് എന്നാണ് വിവരം.
വളരെ നേരത്തേ ദേവസ്വത്തെ അറിയിച്ച് അപേക്ഷ കൊടുത്ത പരിപാടിയായിരുന്നു ഇത്. എന്നാൽ 18 ന് ശ്രീവടക്കുന്നാഥനിൽ കലശം നടക്കുന്നതിനാൽ, ശ്രീമൂലസ്ഥാനത്ത് ഒഴിവില്ലെന്നുംപത്തൊമ്പതിനാണ് നടത്തുന്നതെങ്കിൽ ശ്രീമൂലസ്ഥാനത്ത് വേദി നൽകാം എന്നും ദേവസ്വംപറഞ്ഞതിനേത്തുടർന്ന്, ആദ്യം 18 ന് നടത്താൻ തീരുമാനിച്ച പരിപാടി നമ്മൾ 19 ലേയ്ക്ക്മാറ്റിയതായിരുന്നു.
തുടർന്ന് , ദേവസ്വംതന്നെ ആവശ്യപ്പെട്ട് തിയ്യതിമാറ്റിയ പരിപാടിക്കാണ് ഇപ്പോൾ വേദിനിഷേധിച്ചിരിക്കുന്നത്. ശ്രീശങ്കരജൻമഭൂമിയിൽനിന്ന് ആദ്യമായി ഒരു മഹാമണ്ഡലേശ്വർ ഉണ്ടായിവന്നതിനെ ഭക്തർ മലയാളിസമൂഹത്തിന്റെ പുണ്യമായാണ് കരുതുന്നത്.സ്വാമിജിയെ സമുചിതമായി സ്വീകരിക്കാനും ആദരിക്കാനും സനാതനസംസ്ക്കാരത്തിൽവിശ്വസിക്കുന്ന എല്ലാ സംഘങ്ങളും സമുദായ സംഘടനകളും ക്ഷേത്ര സമിതികളുംസന്ന്യാസസമൂഹവും ഏകസ്വരത്തിൽ തീരുമാനിച്ചതാണെന്നു കാളികാപീഠം വ്യക്തമാക്കി ഈപുണ്യസംഗമമാണ് കൊച്ചിൻദേവസ്വത്തിന്റെ അധാർമ്മികമായ ഇടപെടലിലൂടെഅവഹേളിക്കപ്പെട്ടിരിക്കുന്നത്തെന്നു കാളികാപീഠം ആരോപിച്ചു.
ഈ സ്വീകരണത്തിൽ പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും എല്ലാ രീതിയിലുംപങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുമ്പോളാണ് കൊച്ചിൻ ദേവസ്വത്തിന്റെ ഈ നിഷേധാത്മകനിലപാട്.ഈ പ്രവൃത്തിയിലൂടെ ഭാരതത്തിലെത്തന്നെ പ്രമുഖസന്ന്യാസിവര്യനേയും
അദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനും എത്തുന്ന പതിനായിരങ്ങളേയും കൊച്ചിൻദേവസ്വംഅപമാനിച്ചിരിക്കുകയാണ്.ഹിന്ദുസമൂഹത്തിനുനേരെ ദേവസ്വം കാണിച്ച ഈ അനീതിയോട് ഞങ്ങൾകടുത്ത പ്രതിഷേധം അറിയിക്കുന്നുവെന്ന് കാളികാപീഠം കൂട്ടിച്ചേർത്തു.
സ്വീകരണപരിപാടികളിൽ വേദിയിൽ മാത്രമാണ് മാറ്റമുണ്ടായിട്ടുള്ളത്.പറഞ്ഞ ദിവസത്തിൽ,പറഞ്ഞ സമയത്തുതന്നെ ഈ പരിപാടി ഭംഗിയായി നടക്കും.വേദി, സ്വാമി വിവേകാനന്ദ റോഡിലെ(ഷൊറണൂർ റോഡ് ) കൗസ്തുഭത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു.സമയം 5 PM എന്ന് കാളികാപീഠം വ്യക്തമാക്കി.
Discussion about this post