ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിനു ശേഷം സുനിത വില്യംസ് ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതിൽ തങ്ങൾ സന്തോഷിക്കുന്നു എന്ന് സുനിത വില്യംസിന്റെ കുടുംബം. ഈ നിമിഷം അവിശ്വസനീയമായിരുന്നു എന്ന് സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. സുനിത വില്യംസ് ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി.
തീയതി നിശ്ചയിച്ചിട്ടില്ല. പക്ഷേ അവർ തീർച്ചയായും ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യ സുനിതയുടെ പിതാവിന്റെ രാജ്യമാണ്. അതുകൊണ്ട് തന്നെ സുനിതയ്ക്ക് ഇന്ത്യയുമായി വളരെ ബന്ധമുണ്ട്. കൂടാതെ ഇന്ത്യക്കാരിൽ നിന്ന് അവർക്ക് സ്‌നേഹം ലഭിക്കുനന്നു. ബാക്കി കാര്യങ്ങൾ വഴിയേ അറിയിക്കാം . കുടുംബത്തോടൊപ്പം ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുവെന്നും അവർ പറഞ്ഞു. എല്ലാം നന്നായി വരാൻ സഹായിച്ചതിന് ദൈവത്തോട് നന്ദിയെന്നും അവർ കൂട്ടിച്ചേർത്തു.
സുനിതയുടെ ജന്മദിനത്തിന് ഇന്ത്യൻ മധുരപലഹാരമായ കാജു കട്ലി അവർക്ക് അയച്ചിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സുനിത തന്നോട് ചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നും ഫാൽഗുനി പറഞ്ഞു.
സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തെഴുതിയിരുന്നു. കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടാണ് മോദി കത്ത് എഴുതിയത്. നിങ്ങൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു .1.4 ബില്യൺ ഇന്ത്യക്കാർ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നു. ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏറ്റവും മികച്ച പുത്രിമാരിൽ ഒരാളെ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് സന്തോഷകരമായിരിക്കും എന്ന് മോദി പറഞ്ഞിരുന്നു.
Discussion about this post