മൊബൈൽ ഫോൺ സ്മാർട്ട് ആയതോടെ നമ്മളും സ്മാർട്ടായി. എന്തിനും ഏതിനും ഫോൺ വേണമെന്നായി. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണിന്റെ അകമ്പടി കൂടിയേ തീരുവെന്നായി. എന്നാൽ ഈ ഫോൺ അഡിക്ഷൻ വലിയ പ്രത്യാഘാതങ്ങാളണ് ഉണ്ടാക്കുന്നത്. അത് ഇപ്പോൾ ആരോഗ്യത്തിന്റെ കാര്യത്തിലായാലും ബന്ധങ്ങളുടെ കാര്യത്തിൽ ആയാലും.
മുഖാമുഖം സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ അവഗണിച്ച് ഫോൺ നോക്കുന്നതിനെ ഫബ്ബിങ് എന്നാണ് വിളിക്കുന്നത്. ഫോണും സ്‌നബ്ബിങും ചേർന്നതാണ് ഈ വാക്കിന്റെ ഉത്പത്തി.. 2012ലാണ് ഈ വാക്കിന്റെ ആദ്യ ഉപയോഗം. ഫോൺ വ്യക്തിബന്ധങ്ങളെ തകർക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്.മൊബൈൽ ഫോണുകളെയും ഇന്റർനെറ്റിനെയും നമ്മൾ കൂടുതലായി ആശ്രയിക്കുന്നതിൻറെ ഒരു ലക്ഷണം മാത്രമാണ് ഫബ്ബിങ്.റൊമാൻറിക് ബന്ധങ്ങളിൽ മാത്രം സംഭവിക്കുന്നതല്ല ഫബ്ബിങ്. കുടുംബ സംഗമങ്ങൾ മുതൽ പ്രൊഫഷണൽ മീറ്റിംഗുകളിൽ വരെ ഫബ്ബിങ് ഉണ്ടാവുന്നു.
2012 മുതൽ നിലവിലുള്ള ഈ പദം ആദ്യമായി ഉപയോഗിച്ചത് മക്കാൻ എന്ന പരസ്യ ഏജൻസിയാണ്. ഫബ്ബിങ് ചെയ്യുന്നയാൾ കൂടെയുള്ളയാളെ അവഗണിക്കുന്നു എന്നാണ് കണക്കാക്കുന്നത്.ഇത് മാനസിക അകലം, സംഘർഷം എന്നിവയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഫബ്ബിങ് ചെയ്യുന്നത് ഒരാളെ അവഗണിക്കുന്നതിന് തുല്യമാണെന്നും, കാലക്രമേണ ആ ബന്ധം ഇല്ലാതാകാൻ വരെ കാരണമാകുമെന്നും മന:ശാസ്ത്രജ്ഞർ പറയുന്നു.
Discussion about this post