Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

1.6 കോടി മുടക്കിയെടുത്ത പടത്തിന് കിട്ടിയത് 10,000 രൂപ; മാലപ്പടക്കം പോലെ തിയേറ്ററിൽ പൊട്ടി മലയാള സിനിമകൾ

by Brave India Desk
Mar 19, 2025, 06:04 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ് കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത 17 സിനിമകളിൽ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇതിൽ തടവ് എന്ന ചിത്രത്തിന്റെ കണക്കുകൾ ലഭ്യമല്ലെന്നാണ് സംഘടന പുറത്തുവിട്ട പട്ടികയിൽ പറയുന്നത്.

16 സിനിമകൾക്കായി ആകെ 75.23 കോടി രൂപയാണ് മുതൽമുടക്കിയത്. എന്നാൽ, ഈ സിനിമകളെല്ലാം തിയേറ്ററുകളിൽനിന്ന് നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്. ഫെബ്രുവരിയിൽ റിലീസ് ചിത്രങ്ങളിൽ നാലെണ്ണം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. ബ്രോമാൻസ്, ഓഫീസർ ഓൺ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നിവയാണ് ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതെന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്.ഇഴ, ലവ് ഡേൽ, നാരായണീന്റെ മൂന്നുമക്കൾ എന്നിങ്ങനെ മൂന്നുസിനിമകളാണ് ഫെബ്രുവരി ആറാം തീയതി മലയാളത്തിൽ റിലീസായത്. ഇഴ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാൽ തിയേറ്ററിൽനിന്ന് 45,000 രൂപ മാത്രമാണ് ലഭിച്ചത്. 1.6 കോടി രൂപ മുടക്കി നിർമിച്ച ലവ്ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററിൽനിന്ന് കിട്ടിയത്. നാരായണീന്റെ മൂന്നുമക്കൾ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററിൽനിന്ന് 33.58 ലക്ഷം രൂപ കളക്ഷൻ കിട്ടി.ബ്രോമാൻസ്, ദാവീദ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി 14-ന് റിലീസായത്. എട്ടുകോടി രൂപ മുടക്കിയ ബ്രോമാൻസിന് ഇതുവരെ നാലുകോടി രൂപ കളക്ഷൻ നേടാനായി. ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഒമ്പതുകോടി രൂപ മുടക്കി നിർമിച്ച ദാവീദ് മൂന്നരക്കോടിയാണ് തിയേറ്ററുകളിൽനിന്ന് നേടിയത്. അഞ്ചുകോടി ബജറ്റിൽ നിർമിച്ച പൈങ്കിളി രണ്ടരക്കോടിയും കളക്ഷൻ നേടി.

Stories you may like

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

ഫെബ്രുവരി 13-ന് റിലീസായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ ബജറ്റ് 13 കോടി രൂപയായിരുന്നു. ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 11 കോടി രൂപ കളക്ഷൻ കിട്ടി. നിർമാതാക്കൾ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞമാസം റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച കളക്ഷൻ നേടിയ ചിത്രവും ഇതാണ്. ഫെബ്രുവരി 21-ന് ചാട്ടൂളി, ഗെറ്റ് സെറ്റ് ബേബി, ഉരുൾ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തു. ചാട്ടുളി എന്ന ചിത്രം 3.4 കോടി രൂപ മുതൽമുടക്കിയാണ് നിർമിച്ചത്. തിയേറ്ററുകളിൽനിന്ന് കിട്ടിയത് വെറും 32 ലക്ഷം മാത്രമാണ്. 9.99 കോടി രൂപയായിരുന്നു ഗെറ്റ് സെറ്റ് ബേബിയുടെ ബജറ്റ്. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 1.40 കോടി രൂപ കളക്ഷൻ ലഭിച്ചു. 25 ലക്ഷം രൂപ മുതൽമുടക്കിയാണ് ഉരുൾ എന്ന ചിത്രം നിർമിച്ചത്. ഒരുലക്ഷം രൂപയാണ് ഈ സിനിമയുടെ തിയേറ്റർ വിഹിതം. 5.12 കോടി രൂപ മുടക്കി നിർമിച്ച മച്ചാന്റെ മാലാഖ എന്ന സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് തിയേറ്ററുകളിൽനിന്ന് ലഭിച്ചത്. 1.5 കോടി രൂപയ്ക്ക് നിർമിച്ച ആത്മ സഹോ എന്ന ചിത്രത്തിന് വെറും 30,000 രൂപ മാത്രമാണ് തിയേറ്ററുകളിൽനിന്ന് കിട്ടിയത്.

ഫെബ്രുവരി 28-ന് റിലീസായ അരിക് എന്ന സിനിമയുടെയും ബജറ്റ് ഒന്നരക്കോടി രൂപയായിരുന്നു. 55,000 രൂപയാണ് ഈ സിനിമയുടെ തിയേറ്റർ വിഹിതം. അതേദിവസംതന്നെ റിലീസായ ഇടി മഴ കാറ്റ് എന്ന സിനിമയ്ക്ക് 5.74 കോടി രൂപയായിരുന്നു ബജറ്റ്. തിയേറ്ററുകളിൽനിന്ന് 2.10 ലക്ഷം രൂപ മാത്രമാണ് ഈ സിനിമയ്ക്ക് കിട്ടിയത്. ആപ് കൈസേ ഹോ എന്ന സിനിമയ്ക്ക് 2.50 കോടി രൂപയാണ് ചെലവായത്. തിയേറ്ററുകളിൽനിന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് ഈ സിനിമ നേടിയത്. രണ്ടാംയാമം എന്ന സിനിമയ്ക്കും രണ്ടരക്കോടിയായിരുന്നു ബജറ്റ്. എന്നാൽ 80,000 രൂപയാണ് ഈ സിനിമയ്ക്ക് തിയേറ്ററുകളിൽനിന്ന് ലഭിച്ചത്

ഇത് രണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.

Tags: cinemaMalayala CinemaBUDJECT
ShareTweetSendShare

Latest stories from this section

ഉച്ചയ്ക്ക് ശേഷം മദ്രസയിൽ പോകട്ടെ,മതപണ്ഡിതർ പുന:ർവിചിന്തനം നടത്തണം: സ്പീക്കർ എഎൻ ഷംസീർ

‘വെള്ളാപ്പള്ളിയെ ചുമന്നതും അയ്യപ്പസംഗമവും വിനയായി, ചിലയിടത്ത് സ്ഥാനാർത്ഥി നിർണ്ണയവും പാളി’:  എ.എൻ. ഷംസീർ

മണ്ണുപൊതിഞ്ഞ ഓർമ്മകളിൽ വിങ്ങുന്ന ഒരു നാട്’: ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് രണ്ടാണ്ട്!

മണ്ണുപൊതിഞ്ഞ ഓർമ്മകളിൽ വിങ്ങുന്ന ഒരു നാട്’: ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല മഹാദുരന്തത്തിന് രണ്ടാണ്ട്!

‘ദേവസ്വം ഭരണസമിതിയും മിൽമയും നാടകം കളിച്ചു’: ശബരിമലയിലെ വ്യാജ നെയ്യ് തട്ടിപ്പിൽ ആരോപണങ്ങൾ സത്യമാകുന്നു, ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന പങ്ക് പുറത്ത്!

‘ദേവസ്വം ഭരണസമിതിയും മിൽമയും നാടകം കളിച്ചു’: ശബരിമലയിലെ വ്യാജ നെയ്യ് തട്ടിപ്പിൽ ആരോപണങ്ങൾ സത്യമാകുന്നു, ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന പങ്ക് പുറത്ത്!

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

‘ആകാശത്ത് നിന്ന് ലഹരിയുടെ അഗാധതയിലേക്ക്’: 35 ലക്ഷത്തിന്റെ എംഡിഎംഎയുമായി മലയാളി വിമാന പൈലറ്റ് ഗുരുഗ്രാമിൽ പിടിയിൽ!

Discussion about this post

Latest News

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies