വാഷിംഗ്ടൺ ; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ സംസാരം ഫലപ്രദമായ ഒന്നായിരുന്നു എന്നാണ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. സംഭാഷണത്തിൽ അടിയന്തര വെടിനിർത്തലിന് ഇരുനേതാക്കളും സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
‘ആയിരക്കണക്കിന് സൈനികർ കൊല്ലപ്പെടുന്നു എന്ന വസ്തുത ഉൾപ്പെടെ സമാധാന കരാറിന്റെ പല ഘടകങ്ങളും ചർച്ച ചെയ്യപ്പെട്ടു. പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലെൻസ്‌കിയും വെടിനിർത്തൽ അവസാനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ട്രംപും പുടിനും തമ്മിലുള്ള ഉന്നതതല സംഭാഷണം കുറഞ്ഞത് 90 മിനിറ്റെങ്കിലും നീണ്ടുനിന്നു എന്നാണ് വിവരം. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയായി വൈറ്റ് ഹൗസ് ഈ സംഭാഷണത്തെ വിശേഷിപ്പിച്ചത്. സമാധാനത്തിനായുള്ള വിശാലമായ ചർച്ചകൾക്കുള്ള നിർണായകമായ പ്രാരംഭ നീക്കമാണ് വെടിനിർത്തൽ എന്ന് ഭരണകൂടം പറഞ്ഞു .ഈ ചർച്ചകളിലൂടെ ശാശ്വതമായ വെടിനിർത്തൽ മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ഇരുരപക്ഷവും ഒരിക്കലും സാമാധാനത്തിലേക്ക് അടുത്തിട്ടില്ല എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം, ഭാഗിക വെടിനിർത്തൽ സംബന്ധിച്ച സാങ്കേതിക ചർച്ചകൾ ഈ ആഴ്ച സൗദി അറേബ്യയിൽ നടക്കുമെന്ന് സെലെൻസ്‌കി സ്ഥിരീകരിച്ചു. എന്നിരുന്നാലും, യുക്രെയ്നിനുള്ള സൈനിക സഹായം നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളുടെ ഒരു നീണ്ട പട്ടിക പുടിൻ അവതരിപ്പിച്ചു . എന്നാൽ ഇതിനെ സെലെൻസ്‌കി ശക്തമായി എതിർത്തു. റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിരിക്കുന്ന ഒരു ഭൂമിയും യുക്രെയ്ൻ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് സെലെൻസ്‌കി പറഞ്ഞു.
Discussion about this post