എംപുരാന്റെ ഒരോ അപ്‌ഡേഷനും സിനിമാ പ്രേമികൾ കൗതുകത്തോടയാണ് സ്വീകരിക്കുന്നത്. മാർച്ച് 27 ന് റീലിസിനായി ഓരോരുത്തരും വൻ കാത്തിരിപ്പാണ് എന്ന് തന്നെ പറയാം . കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ ആരാധകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇപ്പോഴിതാ വിവിധ ഓൺലൈൻ സൈറ്റുകളിൽ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ടിക്കറ്റ് തേടി സൈറ്റുകളിലെല്ലാം ആരാധകപ്രവാഹമാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാവിലെ തന്നെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ ബുക്ക് മൈ ഷോയിൽ റെക്കോഡ് ബുക്കിങ് ആണ് നടന്നത്. ഇതിനു പുറമേ ഒരു റെക്കോർഡ് കൂടി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി എംപുരാൻ മാറി. വിജയ്യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോഡ് ആണ് എംപുരാൻ നിമിഷങ്ങൾകൊണ്ട് തകർത്തു കളഞ്ഞത്.
മണിക്കൂറിൽ 96,140 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റഴിച്ചത്. ഇതിനിടെ ബുക്ക് മൈ ഷോയുടെ സെർവർ തകർന്നതായും രാവിലെ റിപ്പോർട്ടുകൾ വന്നു. ഒട്ടുമിക്ക ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിലും എംപുരാന്റെ ടിക്കറ്റിനായി ആരാധകരുടെ ഓട്ടമാണ്. ടിക്കറ്റുകളെല്ലാം അതിവേഗമാണ് വിറ്റഴിക്കപ്പെടുന്നത്. ആദ്യദിവസത്തെ ആദ്യ ഷോയുടെ ടിക്കറ്റുകൾ ഒട്ടുമിക്ക തിയറ്ററുകളിലും വിറ്റു തീർന്നുകഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
Discussion about this post