മലയാളികൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലോകമെങ്ങും മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോഷ്യൽമീഡിയ ആകെ ഇപ്പോൾ സിനിമാപ്രേമികൾ ചർച്ച ചെയ്യുന്ന വിഷയവും എമ്പുരാൻ തന്നെയാണ്. ഇപ്പോഴിതാ എമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറകൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി നൽക്കുകയാണ് സിനിമയുടെ ഛായാഗ്രഹനായ സുജിത് വാസുദേവ്. എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഐ ഫോണിൽ ആണെന്ന് പൃഥ്വിരാജ് പറഞ്ഞു.
എമ്പുരാനിലെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഐ ഫോണിൽ ആണ്. അതിലുപരി ഒരുപാട് ക്യാമറകൾ ഉപയോഗിച്ചിട്ടുണ്ട്. അലക്‌സാ, റെഡ്, ഗോ പ്രൊ, ഐ ഫോൺ, സോണി എഫക്ട് 3 , ബ്ലാക്ക് മാജിക് തുടങ്ങിയ ക്യാമറകൾ എല്ലാം ഉപയോഗിച്ചിട്ടുണ്ട്,’ സുജിത് വാസുദേവ് പറഞ്ഞു
അതേസമയം എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗമാണെന്നാണ് ഗോകുലം ഗോപാലൻ പറയുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ എന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. അതി മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നി. ഇത്രയും മികച്ച ഒരു സിനിമ, ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ലാലിനോടും ആൻറണിയോടുമുള്ള സ്‌നേഹം കൊണ്ടും തന്നെയാണ് താൻ ഇതിൽ പങ്കാളി ആയതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. സിനിമ ഏറ്റെടുത്തത് ഒരു നിമിത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post