വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരെ വടക്കൻ കേരളത്തിൽ നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കല്ലേറിനെ കുറിച്ചുള്ള കോളേജ് അധ്യാപകനായി വിരമിച്ച പ്രൊഫ. പ്രസാദ് പോൾ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടയിൽ കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ വെച്ച് താൻ സഞ്ചരിച്ച ട്രെയിന് നേരെ കല്ലേറുണ്ടായതായി അദ്ദേഹം വ്യക്തമാക്കുന്നു. തൃശൂരിൽ നിന്ന് കാസർഗോഡിലേക്കുള്ള യാത്രക്കിടയിലായിരുന്നു അദ്ദേഹത്തിന് ഈ ദുരനുഭവം ഉണ്ടായത്.
വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോൾ കോഴിക്കോട് കഴിഞ്ഞാൽ ഏത് നിമിഷവും കല്ലേറ് ഉണ്ടാകും എന്നാണ് ട്രെയിനിലെ ടിടിഇ പോലും പറയുന്നത് എന്നാണ് പ്രസാദ് പോൾ വ്യക്തമാക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് തുടർച്ചയായി കല്ലേറുകൾ നടക്കുന്നത് എന്ന് സഹയാത്രികരും വ്യക്തമാക്കുന്നു. എന്തിനാണ് വടക്കൻ കേരളീയർക്ക് ഇങ്ങനെയൊരു ട്രെയിൻ എന്നും പ്രൊഫ. പ്രസാദ് പോൾ ചോദ്യമുന്നയിക്കുന്നു.
പ്രൊഫ. പ്രസാദ് പോൾ പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം,
എന്തിനാണ് വടക്കൻ കേരളീയർക്ക് ഇങ്ങനെയൊരു ട്രെയിൻ???
ഭാര്യയുടെ കടുത്ത നിർബന്ധം കാരണമാണ് ഇന്ത്യൻ റെയിൽവേയുടെ അഭിമാാനമായ വന്ദേഭാരത് ട്രെയിനിൽ ഒന്ന് യാത്ര ചെയ്യാമെന്ന് വച്ചത്.
ഇന്ന് രാവിലെ തൃശൂരിൽ നിന്ന് കാസർഗോഡിലേക്കുള്ള യാത്രയിൽ കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ എവിടെയോ വച്ച് ട്രെയിനിലേക്ക് ആരോ വലിച്ചെറിഞ്ഞ കല്ലിൽ ഞങ്ങൾ ഇരിക്കുന്ന സീറ്റിൻ്റെ രണ്ടു സീറ്റ് മുന്നിലെ ചില്ല് തകർന്നു.
അതേപോലെ തന്നെ മറ്റു രണ്ടു കോച്ചിലേയും ചില്ലുകൾ എറിഞ്ഞു തകർത്തു എന്നാണ് TTE പറഞ്ഞത്. കോഴിക്കോട് കഴിഞ്ഞാൽ ഏതു നിമിഷവും കല്ലേറുണ്ടാവും എന്ന് അദ്ദേഹം പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന ഒരു സ്ത്രീ പറഞ്ഞത് അവർ മൂന്ന് പ്രാവശ്യം യാത്ര ചെയ്തപ്പോഴും ഇത് സംഭവിച്ചു എന്നാണ്.
ഇതൊരിക്കലും ഏതോ മാനസിക രോഗിയുടെ വിക്രിയ അല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ ചെയ്യുന്നതാണെന്നാണ് പല സഹയാത്രികരും പറഞ്ഞത്.
ഞാൻ അപ്പോൾ ആലോചിച്ചത് സത്യത്തിൽ എന്തിനാണ് വടക്കൻ കേരളീയർക്ക് ഇത്തരത്തിലുള്ള ഒരു ട്രെയിൻ എന്നാണ്.
തമാശ എന്തെന്നാൽ ഈ ആക്രമണങ്ങൾ എല്ലാം വന്ദേ ഭാരത് ട്രെയിനോട് മാത്രമേ ഉള്ളൂ എന്നാണ്. ഇനി അതിൻ്റെ പേരാണോ പ്രശ്നം???
Discussion about this post