കേരളത്തിന് പുറത്തുള്ള പ്രേമോഷൻ എല്ലാം കഴിഞ്ഞ് എംമ്പുരാൻ ടീം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. coming home എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുക്കുന്നത്.

ടൊവിനോ, പൃഥ്വിരാജ് , മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ വിമാനത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം നിമിഷ നേരെ കൊണ്ട് തന്നെ വൈറലായി മാറിയത്. നിരവധി കമന്റും ആരാധകർ കുറിക്കുന്നുണ്ട്.

മലയാള സിനിമ എമ്പുരാനിലൂടെ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിക്കുകയാണ്. സംവിധായകനും നടനും ആയ പൃഥ്വിരാജ് ഈ ഒറ്റ സിനിമയോടു കൂടി മലയാള സിനിമയുടെ തലവര മാറ്റിയെഴുതുകയാണ്. മലയാള സിനിമയുടെ പവർഫുൾ ആക്ടറായ മോഹൻലാൽ പുതിയൊരു അങ്കത്തട്ടിന് തുടക്കം കുറിക്കുകയാണ് എന്നിങ്ങനെയാണ് ആരാധകർ കുറിക്കുന്നത്.












Discussion about this post