ആരാധകരെ ആവേശകൊടുമുടിയിലാക്കി മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻതീയേറ്ററുകളിൽ. രാവിലെ ആറുമണിയോടെയാണ് ‘എമ്പുരാൻറെ’ ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750-ഓളം സ്ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.
കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പടെയുളള താരങ്ങളും എത്തിയിട്ടുണ്ട്. ആരാധകരുടെ തിക്കും തിരക്കും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന് തീയേറ്ററുകളിൽകനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുളളത്. എമ്പുരാൻ’ റിലീസിനോട് അനുബന്ധിച്ച്ബുധനാഴ്ച രാത്രി മുതൽതന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികൾആരംഭിച്ചിരുന്നു.
റിലീസിന് മുമ്പേ മലയാളസിനിമയിലെ പല റെക്കോഡുകളും ‘എമ്പുരാൻ’ ഭേദിച്ചിരുന്നു. റിലീസ്ദിനത്തിലെ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയിരുന്നു. 58 കോടിയിലേറെരൂപയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചിരുന്നു.
അതേസമയം അമേരിക്കയിൽ മുന്നൂറോളം സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്. ഷിക്കാഗോ, ന്യൂയോർക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളിൽ ആദ്യ ദിവസം ഹൗസ് ഫുൾ ആണ്. എമ്പുരാൻ ടീ ഷർട്ടുകൾ ധരിച്ചാണ് മിക്കവരും സിനിമ കാണാൻ പോകുന്നത്.
Discussion about this post