മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു എമ്പുരാൻ . സിനിമയുടെ പ്രതികരണങ്ങൾ വൻ ഹിറ്റാണ് സൃഷ്ടിച്ചത്. എന്നാൽ അഭിപ്രായങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് പൃഥ്വിയുടെ അമ്മയായ മല്ലിക സകുമാരന്റെ പ്രതികരണമാണ് ആദ്യമാണ് ഒരു സിനിമയുടെ ഫസ്റ്റ് ഷോ കാണുന്നതെന്നും എല്ലാരും എമ്പുരാനെ എന്ന് വിളിക്കുമ്പോൾ താൻ തമ്പുരാനേ എന്നാണ് വിളിച്ചിരുന്നതെന്ന് മല്ലിക പറഞ്ഞു.
‘ഒരു സിനിമ ഇറങ്ങി ആദ്യ ദിവസം ആദ്യ ഷോ കാണുന്നത് എന്റെ ജീവിതത്തിൽ ആദ്യമായാണ്. എല്ലാരും എമ്പുരാനെ എന്ന വിളിക്കുമ്പോൾ ഞാൻ തമ്പുരാനേ എന്നാണ് വിളിച്ചത്. വലിയൊരു പടം കണ്ട ഫീൽ തന്നെയാണ്. ഇനി ഈ നാട്ടിലെ പ്രേക്ഷകർ സിനിമയെ സ്വീകരിക്കട്ടെ. പെട്ടന്ന് തന്നെ ഈ സിനിമ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. സുകു ഏട്ടന്റെ അനുഗ്രഹം കൊണ്ടും മോഹൻലാലിന്റേയും ആന്റണിയുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും എന്റെ മോൻ ഒരു നല്ല ജോലി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകർ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും,’ മല്ലിക സുകുമാരൻ പറഞ്ഞു.
കേരളത്തിൽ മാത്രം 750 ഓളം സ്‌ക്രീനുകളിലായിരുന്നു ആദ്യം പ്രദർശനം ഉണ്ടായിരുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാര നിര തന്നെയാണ് കൊച്ചിയിലെ കവിത തീയേറ്ററിൽ എത്തിയത്. ആരാധകർ പറയുന്നത് ചിത്രം 1000 കോടി കടക്കുമെന്നാണ്.
Discussion about this post