റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും സുരക്ഷാ സേനയെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ. ആക്രമണത്തിൽ സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. നാരായൺപൂർ ജില്ലയിലെ ബെദ്മക്കൊട്ടിയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ സുരക്ഷാ സേനാംഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കമ്യൂണിസ്റ്റ് ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരർ അതീവ രഹസ്യമായി സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ സേനാംഗത്തെ ഉടനെ തന്നെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്. അടുത്തിടെയായി നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അബ്ജഹ്‌മദ് മേഖലയിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് വൻതോതിൽ ഐഇഡി സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നും തലനാരിഴയ്ക്ക് ആയിരുന്നു സേനാംഗങ്ങൾ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post