ന്യൂഡൽഹി : ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അടുത്ത സുഹൃത്തുമാണ് എന്ന് അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ എത്തിയത്. ഞങ്ങൾ എപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അദ്ദേഹം (മോദി) വളരെ മിടുക്കനും എന്റെ ഒരു നല്ല സുഹൃത്തുമാണ്, ഞങ്ങൾ കൂറെ ചർച്ചകൾ നടത്തി. ഇന്ത്യയ്ക്കും നമ്മുടെ രാജ്യത്തിനും ഇടയിൽ ഇത് വളരെ നന്നായി പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു,’ ട്രംപ് പറഞ്ഞു.
അമേരിക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇറക്കുമതി വാഹനങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തിയതായി അദ്ദേഹം പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പ്രസ്താവന. ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ താരിഫ്, വിദേശത്ത് അസംബിൾ ചെയ്യുന്ന അമേരിക്കൻ ബ്രാൻഡുകൾ ഉൾപ്പെടെ, അമേരിക്കയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളുടെയും പകുതിയോളം ബാധിക്കും.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ ഡിസി സന്ദർശിക്കുകയും ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിൽ ആയിരുന്നു ഈ സന്ദർശനം. ദേശീയ സുരക്ഷ, തൊഴിലവസര സൃഷ്ടി എന്നിവ ഉറപ്പാക്കുന്ന വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യയും യുഎസും തീരുമാനിച്ചു. 2030 ആകുമ്പോഴേക്കും മൊത്തം ഇരുവശങ്ങളിലേക്കുമുള്ള ചരക്ക് സേവന വ്യാപാരം ഇരട്ടിയിലധികം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ‘മിഷൻ 500’ എന്ന പുതിയ ഉഭയകക്ഷി വ്യാപാരത്തിൽ ഒപ്പുവെച്ചു.
Discussion about this post