ന്യൂഡൽഹി : ഈദ് ദിനത്തിൽ ഡൽഹിയിലും മുംബൈയിലും കലാപങ്ങളും ബോംബ് സ്‌ഫോടനങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് . സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ് വഴിയാണ് ഭീഷണി ഉയർന്നത്.
നവി മുംബൈ പോലീസിനെ ടാഗ് ചെയ്തായിരുന്നു എക്‌സ്‌പോസ്റ്റ്. മാർച്ച് 31 നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ് , പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു മുസ്ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സഫോടനം നടത്തുമെന്നുമായിരുന്നു എകസിലെ പോസ്റ്റിൽ പറഞ്ഞത്.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പോലീസ് ഉടൻ തന്നെ വിവരം മുംബൈ പോലീസിനെ വിവരം അറിയിച്ചു . തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ പോലീസ് എടുത്തത്.
Discussion about this post