ന്യൂഡൽഹി : രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ റോഡുകൾ അമേരിക്കെയെക്കാൾ മികച്ചതായിരിക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി . റോഡ് നിർമ്മാണത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് താൻ കരുതുന്നില്ല. ഈ വർഷവും അടുത്ത വർഷവും വരുന്ന മാറ്റങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ടൈംസ് ഡ്രൈവ് ഓട്ടോ സമ്മിറ്റ് ആൻഡ് അവാർഡ്‌സ് 2025 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുൻപ് ഞാൻ പറഞ്ഞിരുന്നു. റോഡുകൾ അമേരിക്കയിലെ റോഡുകൾ പോലെ സമാനമാക്കുമെന്ന്. എന്നാൽ ഇപ്പോൾ താൻ പറയുന്നു…. യുഎസിനെക്കാളും മികച്ചതായിരിക്കും നമ്മുടെ റോഡ് ശ്യംഖല. കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ഇലക്‌ട്രോണിക് വാഹനങ്ങളുടെ സ്വീകാര്യതയിലും നിർമ്മാണത്തിലും യുഎസിനെ മറികടക്കുമെന്നും നിതിൻ ഗഡ്കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു .
ടെസ്ലയുടെ രാജ്യത്തേക്കുള്ള പ്രവേശനത്തെക്കുറിച്ച് ചോദ്യത്തിന് ഇതൊരു തുറന്ന വിപണിയാണെന്നും കഴിവുള്ളവർ വന്ന് വാഹനങ്ങൾ നിർമ്മിച്ച് വിലകളിൽ മത്സരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗതാഗത നിർമ്മാതാക്കൾ ചെലവ് കേന്ദ്രീകൃതമല്ല, മറിച്ച് ഗുണനിലവാര കേന്ദ്രീകൃതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാർ നിർമ്മാതാക്കൾ നല്ല വാഹനങ്ങൾ നിർമ്മിക്കുമെന്നും മത്സരാധിഷ്ഠിത വിലയ്ക്ക് അവ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post