അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതായിരിക്കുമെന്ന്റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. റോഡ് മേഖലയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന്ഞാൻ കരുതുന്നില്ല. ഈ വർഷവും അടുത്ത വർഷവും വരുന്ന മാറ്റങ്ങൾ വളരെപ്രാധാന്യമർഹിക്കുന്നതായിരിക്കും. മുമ്പ് ഞാൻ പറയുമായിരുന്നു നമ്മുടെ ഹൈവേ റോഡ് ശൃംഖലയുഎസിന്റേതിന് സമാനമാകും എന്ന്. എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു രണ്ട് വർഷത്തിനുള്ളിൽനമ്മുടെ ഹൈവേ ശൃംഖല യുഎസിനേക്കാൾ മികച്ചതായിരിക്കുമെന്ന് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹി, ഡെറാഡൂൺ, ജയ്പൂർ, ബംഗളൂരു തുടങ്ങിയ നഗരങ്ങൾ തമ്മിലുള്ള ദൂരം ഗണ്യമായികുറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡ് മേഖലയിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് എല്ലാദിവസവും 60 കിലോമീറ്റർ റോഡ് ശൃംഖല നിർമ്മിക്കുക എന്ന ഭാവി ലക്ഷ്യവും ഗഡ്‍കരി പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം കേരളത്തിലെ റോഡുകളുടെ വികസനത്തിന് 3 ലക്ഷം കോടി രൂപ മന്ത്രി പ്രഖ്യാപിച്ചിരുന്നു. 896 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണ് കേരളത്തില്‍നടപ്പാക്കുക. 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post