എറണാകുളം: ട്രെയിനിൽ നിന്നും വീണുമരിച്ചയാളുടെ പണം കവർന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആലുവ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്. മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പഴ്‌സിൽ നിന്നും ആയിരുന്നു ഇയാൾ പണം തട്ടിയത്.
മൂവായിരം രൂപയാണ് സലീം കവർന്നത്. മരിക്കുമ്പോൾ 8000 രൂപയായിരുന്നു രാജസ്ഥാൻ സ്വദേശിയുടെ പക്കൽ ഉണ്ടായിരുന്നത്. ഇത് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ സലീം 3000 രൂപ ഇതിൽ നിന്നും കവരുകയായിരുന്നു.
പണത്തിൽ കുറവ് വന്നതോടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് സിഐയുടെ മോഷണം വ്യക്തമായത്. ഇതോടെ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post