ആർഎസ്എസ് പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകളെ സഹായിക്കാൻ എന്നും മുന്നിൽ നിൽകുന്നവരാണ് ആർഎസ്എസ് വളണ്ടിയർമാർ. വെള്ളപ്പൊക്കം , മണ്ണിടിച്ചിൽ , മഹാകുംഭമേള എന്നിവയിൽ എല്ലാം അവരുടെ നിർസ്വാർത്ഥ സേവനം പ്രകടമായിരുന്നു. ജഹാൻ സേവാ കാര്യ , വഹാൻ സ്വയം സേവക് (പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉള്ളിടത്ത് ആളുകളെ സഹായിക്കാൻ സ്വയം സേവകരുണ്ട്),എന്ന് മോദി പറഞ്ഞു. നാഗ്പൂരിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആർഎസ്എസ്‌ക്കാർ അവരുടെ സ്വന്തം പ്രശ്‌നങ്ങൾ കാണുന്നില്ല. സേവന മനോഭാവത്തോടെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. ഭാരതത്തിന്റെ സംസ്‌കാരത്തിന്റെ ആധുനികവത്കരത്തിന്റെയും ആൽമരമാണ് രാഷ്ട്രീയ സ്വയംസേവക സംഘം. രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് തനിക്കെന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂറ് വർഷങ്ങൾക്ക് മുൻപ് മുൻപ് വിതച്ച ആശയങ്ങൾ ഇന്ന് ലോകത്തിന് മുൻപിൽ ഒരു വൃക്ഷമായി പന്തലച്ച് നിൽക്കുകയാണ്.. തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും ഈ വൃക്ഷത്തിന് ഉയരം നൽകുന്നു. ലക്ഷക്കണക്കിന് കർസേവകർ അതിന്റെ ശാഖകളാണ്. ഇത് ഒരു സാധാരണ വൃക്ഷമല്ല, ഇത് ആർഎസ്എസ് ആണ്, ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ആധുനിക ‘അക്ഷയ വത് വൃക്ഷം’… ഈ വൃക്ഷം ഇന്ത്യൻ സംസ്‌കാരത്തെ നിരന്തരം ഊർജ്ജസ്വലമാക്കുന്നു എന്ന് മോദി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സ്വയംസേവക് സംഘ് 100 വർഷം പൂർത്തിയാക്കുന്ന സുപ്രധാന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. രാവിലെ നാഗ്പൂരിലെത്തിയ പ്രധാനമന്ത്രി ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും ദ്വിതീയ സർ സംഘചാലക് മാധവ സദാശിവ ഗോൾവാൾക്കറുടെയും സ്മാരകങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
Discussion about this post