മലപ്പുറം : കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണത്തിന് കാരണം ഭർത്താവിന്റെ ക്രൂര മർദ്ദനം ഉൾപ്പെടെയുള്ള പീഡനങ്ങൾ എന്ന് പോലീസ്. കേസിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം മുൻപാണ് കോണോംപാറയിലെ ഭർതൃവീട്ടിൽ റെജുലയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
റെജുലയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് അൻവറിന്റെ ക്രൂരമായ മർദ്ദനവും പീഡനവും ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. കൊലപാതക ശ്രമം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു റജുലയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിൽ നിന്നും നിരവധി നാളുകളായി ക്രൂര പീഡനങ്ങൾ ആയിരുന്നു യുവതി ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ഒരു കൈക്കുഞ്ഞ് അടക്കം രണ്ടു കുട്ടികൾ ആണ് ഈ ദമ്പതികൾക്ക് ഉള്ളത്.
Discussion about this post