മുംബൈ: ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷണം ഏറ്റവും കൂടുതൽ ഇണങ്ങുക അംബാനിയുടെ ആന്റിലിയയ്ക്ക് ആയിരിക്കും. കാരണം അത്രയധികം സുഖസൗകര്യങ്ങളാണ് അദ്ദേഹത്തിന്റെ വസതിയിൽ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ രണ്ടാമത്തെ വസതിയാണ് ഇത്.
മുംബൈയിലാണ് അംബാനിയുടെ ഈ ആഡംബര വസതി ഉള്ളത്. 27 ഓളം നിലകൾ ഈ വീടിനുണ്ട്. ഇതിൽ ഓരോന്നിലും ഓരോ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. താഴെ മുഴുവൻ പാർക്കിംഗിനുള്ള സൗകര്യമാണ്. മുകളിലേക്ക് വരുമ്പോൾ സിനിമാ തിയറ്റർ മുതൽ ജിമ്മും ബ്യൂട്ടി പാർലറുംവരെയുണ്ട്. ഒന്നിലധികം ഹെലിപാടുകളും ഉണ്ട്.
ആയിരത്തോളം ജോലിക്കാരുടെ വരുമാന മാർഗ്ഗം കൂടിയാണ് ആന്റിലിയ. സുരക്ഷാ ഉദ്യോഗസ്ഥർ മുതൽ ഷെഫ് വരെ അംബാനിയുടെ ആന്റിലീയയിൽ ഉണ്ട്. ഇവർക്കെല്ലാം പ്രതിമാസം നല്ല ശമ്പളവും ലഭിക്കാറുണ്ട്.
2010 ലാണ് ആന്റിലിയയുടെ നിർമ്മാണം പൂർത്തീകരിച്ചത്. രണ്ട് ബില്യൺ ഡോളർ ചിലവഴിച്ചായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. ഇപ്പോൾ ഇതിന്റെ മൂല്യം ഉയർന്ന് ഏകദേശം 4.6 ബില്യൺ ഡോളറിൽ എത്തി നിൽക്കുകയാണ്.
വിവിധ കാരണങ്ങൾ കൊണ്ട് ആന്റീലിയ അടിയ്ക്കടി മാദ്ധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഇപ്പോഴിയാണ് ആന്റിലിയിലെ വൈദ്യതി ബില്ലാണ് ശ്രദ്ധ നേടുന്നത്. അംബാനിയും കുടുബവും ആന്റിലിയയിലേക്ക് താമസം മാറിയ മാസം 70,69,488 രൂപയായിരുന്നു വൈദ്യുതി ബില്ലായി വന്നത്. ആ മാസം 6,37,240 യൂണിറ്റ് വൈദ്യുതി അംബാനി കുടുംബം ഉപയോഗിച്ചു.
Discussion about this post