തിരുവനന്തപുരം: എംഡിഎംഎയുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പോലീസും കരമന പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2.08 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർഗോഡ് നിന്നും ട്രെയിനിൽ തമ്പാനൂരിൽ എത്തി. അവിടെ നിന്ന് ജസീം ബസിൽ 11ന് കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെയെത്തിയത്. പോലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരമന എസ്എച്ച്ഒ അനൂപ്, എസ്‌ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്‌ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












