ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം. കത്വയിലാണ് സംഭവം. സന്യാൽ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പോലീസ് നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.പാകിസ്താനിൽ നിന്ന് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ഇവരെന്നാണ് സംശയം .
തിങ്കളാഴ്ച രാത്രി സുരക്ഷാ സേനകൾ തമ്മിൽ വീണ്ടും വെടിവയ്പ്പ് നടന്നിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ കത്വയിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
ഭീകരർക്ക് സഹായം നൽകിയെന്ന സംശയത്തിൽ വനിതകളടക്കം 6 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതൽ തടങ്കലിൽ ജയിലിലടച്ച മുഹമ്മദ് ലത്തീഫ് എന്നയാളുടെ കുടുംബാംഗങ്ങളായ വനിതകളാണ് കസ്റ്റഡിയിലുള്ളത്.കഴിഞ്ഞവർഷം മൽഹാറിൽ 6 സൈനികരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടത്തിയ ഭീകരരെ സഹായിച്ചയാളാണ് മുഹമ്മദ് ലത്തീഫ്.
Discussion about this post