ആലപ്പുഴ : ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ യുവതിക്ക് സിനിമ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് സൂചന. യുവതിയുടെ മൊബൈൽ ഫോണിൽ നിന്നും സിനിമയിലെ പ്രമുഖരുടെ നമ്പറുകൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സിനിമ മേഖലയിലെ പല ഉന്നതർക്കും ലഹരി മരുന്നുകൾ എത്തിച്ചു നൽകിയിട്ടുള്ളതായി യുവതിയും പോലീസിനും നൽകിയിട്ടുണ്ട്.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് ആണ് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുള്ളതായി കണ്ടെത്തിയത്. തന്റെ കയ്യിൽ നിന്നും ലഹരിവസ്തുക്കൾ വാങ്ങുന്ന രണ്ട് പ്രമുഖ നടന്മാരുടെ പേരുകൾ തസ്ലിമ സുൽത്താന എക്സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്നുമാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്ക് ശേഷമാണ് തസ്ലിമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ വച്ച് ലഹരി വില്പനയ്ക്കിടയിൽ പിടികൂടിയത്.
നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. ഓമനപ്പുഴ തീരദേശ റോഡിൽ വെച്ച് ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിലാണ് തസ്ലീമ പിടിയിലായത്. രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് ഇവരിൽ നിന്നും എക്സൈസ് പിടികൂടിയത്.
വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ പല സ്ഥലത്തും തസ്ളീമ വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴയിൽ മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന നടത്തുന്നതിനാണ് ഇവർ എത്തിയത്.മുൻപ് പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീന.ഇവർ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്. ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ളീമ തായ്‌ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്.
Discussion about this post