ന്യൂഡൽഹി: ലോക്‌സഭയിലെ വഖഫ് നിയമഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കാതെ വിട്ട് നിന്ന് വയനാട് എംപി പ്രിയങ്കാഗാന്ധി. വിപ്പുണ്ടായിട്ടും പ്രിയങ്ക ഇന്നലെ സഭയിൽ എത്തിയിരുന്നില്ല. പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗൗരവമായ കാര്യങ്ങൾക്ക് അല്ലാതെ ചർച്ചയിൽ പങ്കെടുക്കാതിരിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എ.പി പറഞ്ഞു. അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയിൽ നടക്കുമ്പോൾ അതൊഴിവാക്കിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. മധുരയിലേക്ക് പോയവർ വരെ തിരിച്ചുവന്ന് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തുവെന്നും’- ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
സഭയിൽ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ചർച്ചയിൽ സംസാരിച്ചില്ല.സഭ ആരംഭിച്ച് ഒരു മണിക്കൂറിലധികം വൈകിയാണ് രാഹുൽഗാന്ധിയെത്തിയത്. വഖഫ് ബിൽ ലോക്‌സഭ പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി കൂറേകൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പ്രതികരിച്ചു. പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. 390 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നുപ്രതിപക്ഷത്തിൻറെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്
Discussion about this post