ലഖ്‌നൗ : വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായതിൽ സന്തോഷം പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വഖഫ് ബോർഡിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവർക്ക് ഏറ്റ വലിയ തിരിച്ചടിയാണ് ഇതെന്നും യോഗി വ്യക്തമാക്കി.
സാംസ്കാരികവും മതപരവുമായ പ്രാധാന്യമുള്ള പൊതു ഭൂമി പോലും കയറാനുള്ള ശ്രമങ്ങൾ വഖഫ് ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത് യോഗി ഓർമ്മിപ്പിച്ചു. 2025 ലെ മഹാകുംഭമേളയ്ക്കായി നിശ്ചയിച്ച ഭൂമിയെച്ചൊല്ലി വഖഫ് ബോർഡ് ഉന്നയിച്ച വിവാദപരമായ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രയാഗ്‌രാജിലെ കുംഭമേള നടക്കുന്ന ഭൂമിയും വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് ഏകപക്ഷീയമായ പ്രസ്താവന നടത്തിയപ്പോൾ, ഇത് വഖഫ് ബോർഡാണോ അതോ ‘ലാൻഡ് മാഫിയ’ ബോർഡാണോ എന്നായിരുന്നു ജനങ്ങൾ ചിന്തിച്ചത്. ലോക്സഭയിൽ ഈ സുപ്രധാന നിയമം പാസാക്കി വഖഫ് ബോർഡിന് ഒരു ചെക്ക് ഇട്ട് ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നു. ഇന്ന് രാജ്യസഭയിലും ബിൽ പാസാകും എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post