മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് ശ്രീലങ്ക. പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും പ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു .
കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്.ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കിൽ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കൻ തലസ്ഥാനത്തേക്ക് എത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കൻ സന്ദർശനം
2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയെ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതികൾ ഈ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നൽകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ നാഷണൽ തെർമൽ പവർ കോർപ്പറേഷനും ശ്രീലങ്കയുടെ സിലോൺ ഇലക്ട്രിസിറ്റി ബോർഡും തമ്മിലുള്ള സംയുക്ത സംരംഭമായ ട്രിങ്കോമാലിയിലെ 120 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് പോലുള്ള പ്രധാന കരാറുകളിൽ അദ്ദേഹം ഒപ്പുവെക്കാൻ സാധ്യതയുണ്ട്,
Discussion about this post