വീടിന് പുറത്തോട്ട് ഇറങ്ങുമ്പോൾ കുടയും വടിയും എടുത്തില്ലെങ്കിലും ഫോൺ എടുക്കാൻ മറക്കാത്തവരാണ് നമ്മളെല്ലാവരും. പേഴ്‌സില്ലെങ്കിലും ഫോണുണ്ടല്ലോ എ്ന്ന ആശ്വാസമാണ്. ദൈനംദിന ജീവിതത്തിൽ അത്രയേറെയുണ്ട് ഫോണിന്റെ സ്വാധീനം. യുപിഎ പേയ്‌മെന്റുകൾ സജീവമാണെങ്കിലും ചിലയിടത്ത് കറൻസി ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. അത് നേരിടാനായി പേഴ്‌സെടുക്കാതെ ഫോണിന്റെ കവറിനടിയിൽ കറൻസി നോട്ടുകൾ സൂക്ഷിക്കുന്നവരാണ് അധികവും. എടിഎം കാർഡുകൾ വരെ ഇത്തരത്തിൽ സൂക്ഷിക്കുന്നവരുണ്ട്.
ഇത് വളരെ അപകടം പിടിച്ച പണിയാണെന്ന് അറിയാമോ പ്രത്യേകിച്ച് വേനൽക്കാലത്ത്. ചൂടുകാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ചൂടാകുന്നതും പൊട്ടിത്തെറിക്കുന്നതും സംബന്ധിച്ച വാർത്തകൾ നാം കേൾക്കാറുണ്ട്. അശ്രദ്ധയാണ് പല ദുരന്തങ്ങളുടെയും മൂലകാരണം.
കാരണം,ഉപയോഗത്തിന് അനുസരിച്ച് സ്മാർട്ട്ഫോണുകൾ ചൂടാകും. എന്നാൽ പിൻ കവറിൽ ഒരു കുറിപ്പോ കാർഡോ സൂക്ഷിക്കുന്നത് കാരണം ഈ ചൂട് ശരിയായ വിധത്തിൽ പുറത്തുപോകാൻ സാധിക്കുന്നില്ല. ഇത് ഫോൺ അമിതമായി ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. പിൻ കവറിൽ ഒരു കാർഡോ കുറിപ്പോ സൂക്ഷിക്കുന്നത് ഫോണിൻറെ ആൻറിനയെയും ബാധിച്ചേക്കാം. ഇത് സിഗ്‌നലിനെ ദുർബലപ്പെടുത്തുകയും കോൾ ഡ്രോപ്പുകൾക്ക് കാരണമാകുകയും ഒപ്പം ഇൻറർനെറ്റ് മന്ദഗതിയിലാക്കുകയോ ചെയ്യും. കൂടാതെ, നിങ്ങളുടെ ഫോൺ ഇടയ്ക്കിടെ കുറഞ്ഞ നെറ്റ്വർക്ക് കവറേജിലേക്ക് പോകുകയും ചെയ്യും. അമിതമായ ചൂട് ഫോണിൻറെ ബാറ്ററിയെ നേരിട്ട് ബാധിക്കുന്നു. ഇത് ബാറ്ററി പെട്ടെന്ന് കേടാകാൻ കാരണമാകും, അല്ലെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.ഈ പ്രശ്‌നം ഒഴിവാക്കാൻ കറൻസികൾ, എടിഎം കാർഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുക്കൾ എന്നിവ സ്മാർട്ട്ഫോണിൻറെ കവറിൽ സൂക്ഷിക്കരുത്
Discussion about this post