മുംബൈ: മുപ്പതാം ജന്മദിനത്തിൽ പദയാത്രനടത്തി ദ്വാരകാധീശ്വര ദർശനം നടത്താനൊരുങ്ങി അനന്ത് അംബാനി. ജന്മനാടായ ജാംനഗറിൽ നിന്ന് 170 കിലോമീറ്റർ താണ്ടിയാണ് അദ്ദേഹം ദ്വാരകയിലെത്തിയത്. മാർച്ച് 29-നു തുടങ്ങിയ യാത്രയിൽ ദിവസം 20 കിലോമീറ്റർ വീതമാണ് താണ്ടിയത്. രാത്രി ഏഴു മണിക്കൂർ ഹനുമാൻ ചാലിസയും ദേവീ സ്തുതികളുമായാണ് നടന്നത്. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ ഒരു പിൻഗാമി ആത്മീയ വഴിയിൽ നടത്തുന്ന പദയാത്ര ഇതിനോടകം ചർച്ചയായിക്കഴിഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അനന്തിനെ അനുഗമിച്ചത്.
ഞായറാഴ്ച രാവിലെ ദ്വാരകാദീഷ് ക്ഷേത്രത്തിൽ അനന്ത് അംബാനിക്കൊപ്പം ഭാര്യ രാധിക മർച്ചന്റും അമ്മ നിത അംബാനിയും എത്തി.അനന്ത് അംബാനിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത ആളുകൾക്ക് രാധിക മർച്ചന്റ് നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം പദയാത്ര നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഇപ്പോൾ അത് സാധിച്ചുവെന്നും അവർ പറഞ്ഞു. നോക്കൂ, ഇത് എന്റെ സ്വന്തം ആത്മീയ യാത്രയാണ്. ദൈവത്തിന്റെ നാമം സ്വീകരിച്ചാണ് ഞാൻ ഇത് ആരംഭിച്ചത്, അവന്റെ നാമം സ്വീകരിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കും. ദ്വാരകാധീശ ഭഗവാന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ആത്മീയ യാത്രയിൽ എന്നോടൊപ്പം ചേർന്ന ആളുകൾക്ക് ഞാൻ നന്ദിയുള്ളവനാണെന്നായിരുന്നു അനന്ത അംബാനിയുടെ പ്രതികരണം.
കടുത്ത ശാരീരിക പ്രശ്നങ്ങളെ വെല്ലുവിളിച്ചാണ്. കരൾ രോഗവും തൈറോയിഡ് പ്രശ്‌നങ്ങളുമുള്ള അനന്ത്, കുട്ടിക്കാലം മുതൽ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അമിത അളവ് മൂലമുള്ള വൈകല്യങ്ങൾ നേരിടുന്നുണ്ട്. ഹോർമോൺ തകരാർ മൂലമുണ്ടാകുന്ന ബലഹീനത, പൊണ്ണത്തടി, ആസ്ത്മ, ഗുരുതരമായ ശ്വാസകോശ രോഗം എന്നിവയെ മറികടന്നാണ് അനന്ത് പദയാത്ര നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
റിലയൻസിന്റെ റിഫൈനറിയുടെ മേൽനോട്ടം വഹിക്കുന്നതിനൊപ്പം കമ്പനിയുടെ പുതിയ ഊർജ പരിവർത്തന പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. അനന്ത് അംബാനി തുടക്കമിട്ട മൃഗസംരക്ഷണ കേന്ദ്രമായ വൻതാര ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.
Discussion about this post