ലഖ്‌നൗ : ഈദ് ആഘോഷം അതിരുകടന്നതോടെ ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് വൈദ്യുതി വകുപ്പിലെ ജീവനക്കാരനെയാണ് പരിധിവിട്ട ഈദ് ആഘോഷത്തിന്റെ പേരിൽ ജോലിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ഈദ് ദിനത്തിൽ പലസ്തീൻ പതാകയേന്തി പ്രകടനം നടത്തിയതാണ് സർക്കാർ ജീവനക്കാരന്റെ ജോലി നഷ്ടപ്പെടാൻ കാരണമായത്.
കൈലാഷ്പൂർ പവർ ഹൗസിൽ ജോലി ചെയ്തിരുന്ന സാഖിബ് ഖാനെ ആണ് വൈദ്യുതി വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
മാർച്ച് 31 ന് ഈദ് നമസ്കാരത്തിന് ശേഷം ഇയാൾ പലസ്തീൻ പതാകയുമായി പ്രകടനം നടത്തിയിരുന്നു. ഈ സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ ആണ് വൈദ്യുതി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സാഖിബ് ഖാൻ നടത്തിയത് ദേശവിരുദ്ധ പ്രവൃത്തി ആയതിനാൽ ആണ് നടപടി എടുത്തിരിക്കുന്നത് എന്ന് യുപി വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കുന്നു. അംബാല റോഡ് ഈദ്ഗാഹിൽ ‘നമാസ്’ അർപ്പിച്ച ശേഷം, ചില യുവാക്കൾ പലസ്തീൻ പതാകയുമായി റാലികൾ നടത്തിയത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ റാലിയിൽ പങ്കെടുത്ത എട്ടുപേർക്കെതിരെ യുപി പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Discussion about this post