ന്യൂഡൽഹി: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശൈഖ് ഹംദാനെയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു.
ഡല്‍ഹിയില്‍ കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായും ശൈഖ് ഹംദാന്‍ കൂടികാഴ്ച നടത്തി. ഇന്ന് ശൈഖ് ഹംദാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ശൈഖ് ഹംദാന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രത്യേക ഉച്ചഭക്ഷണ വിരുന്നിൽ ഷെയ്ഖ് ഹംദാൻ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനം എന്ന് യുഎഇ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുംബൈയിൽ നടക്കുന്ന ഇന്ത്യൻ, എമിറാത്തി ബിസിനസ് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ദുബായി കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിക്കുന്നു.













Discussion about this post