മുംബൈ: താനെയിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 19കാരൻ. കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് ആളില്ലാത്ത അപ്പാർട്ട്‌മെന്റിൽ എത്തിച്ചാണ് പീഡനം. സംഭവത്തിൽ 19 കാരനായ പ്രതി ആസിഫ് മൻസൂരിയെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഒന്നാം നിലയിലെ അപ്പാർട്ട്‌മെന്റിലെ ശുചിമുറിയിൽനിന്നു താഴേക്ക് എറിയിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കെട്ടിടത്തിന് സമീപമുള്ള ഓടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ വിവരം അറിയിക്കുകയായിരുന്നു. അപകടമരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്നും കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കളിപ്പാട്ടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാൾ പെൺകുട്ടിയെ കൊണ്ടുപോയെന്ന് പെൺകുട്ടിക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി മൊഴി നൽകി മൃതദേഹം കണ്ടെത്തിയ ഓവിനടുത്തെ കെട്ടിടത്തിലേക്കാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയതെന്നുംപറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ആസിഫ് മൻസൂരി എന്ന പ്രതിയെ പിടികൂടിയത്.













Discussion about this post