ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളായ സോണിയയുടേയും രാഹുലിന്റേയും 700 കോടിയുടെ ആസ്തി കണ്ടുകെട്ടാൻ നടപടികൾ ആരംഭിച്ചു. ഡൽഹിയിലേയും മുംബൈയിലേയും ലഖ്നൗവിലേയും രജിസ്ട്രാർ ഓഫ് പ്രോപ്പർട്ടിക്ക് ഇത് സംബന്ധിച്ച് ഇഡി നോട്ടീസ് നൽകി. അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ആസ്തികളാണ് കണ്ടുകെട്ടുന്നത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സുമൻ ദുബെ, സാം പിത്രോഡ എന്നിവരാണ് കേസിലുൾപ്പെട്ടത്. അസോസിയറ്റ്ഡ് ജേർണൽസ് ലിമിറ്റഡിന്റെ 2000 കോടിയുടെ ആസ്തി അനധികൃതമായി കൈക്കലാക്കി എന്നതാണ് കേസ്. മരിച്ചുപോയവരായ മോത്തിലാൽ വോറയ്ക്കും ഓസ്കാർ ഫെർണാണ്ടസിനുമെതിരേയും കേസുണ്ട്. 2000 കോടിയുടെ സ്വത്ത് യംഗ് ഇന്യ്ണൻ എന്ന കമ്പനിയുടെ പേരിൽ രാഹുലും സോണിയയും 50 ലക്ഷത്തിന് കൈക്കലാക്കിയതായി കേസിൽ വ്യക്തമാക്കുന്നു. സ്വത്തുവകകൾ നേരത്തെ തന്നെ അറ്റാച്ച് ചെയ്ത ഇഡി അത് കണ്ടുകെട്ടാനുള്ള നടപടികൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
കേസിനെതിരെ പ്രതികൾ മേൽക്കോടതികളെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനായിരുന്നു നിർദ്ദേശം.
Discussion about this post